എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി റാങ്കിങ്ങ്; അത്ഭുത കുതിപ്പുമായി ബൂമ്ര; ക്രിക്കറ്റ് ദൈവത്തിനൊപ്പം റെക്കോര്‍ഡ് റാങ്കിങ്ങുമായി കോഹ്‌ലി
എഡിറ്റര്‍
Monday 4th September 2017 3:24pm

 

ദുബായ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐ.സി.സി റാങ്കിങ്ങില്‍ വന്‍ കുതിച്ച് ചാട്ടം. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ യുവതാരം ജസ്പ്രീത് ബൂമ്ര നാലാം സ്ഥാനത്തെത്തി. 27 റാങ്കുകള്‍ മെച്ചപ്പെടുത്തിയാണ് ബൂമ്ര ടോപ് ഫൈവിലെത്തിയത്.


Also Read: ‘ലങ്കന്‍ ബോര്‍ഡ് ഗ്രൗണ്ടില്‍ ഇറക്കിയ യുവതികള്‍ ആര്?’;’ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെള്ളവുമായി മൈതാനത്ത് യുവതികള്‍


സച്ചിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐ.സി.സി റാങ്കിങ്ങ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമാണ് എത്തിയിരിക്കുന്നത്. ഇന്ത്യ 5-0 ത്തിന് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ പുറത്തിറങ്ങിയ റാങ്കിങ്ങിലാണ് ഇന്ത്യന്‍ താരങ്ങള്‍ മുന്നേറിയിരിക്കുന്നത്.

പരമ്പരിയില്‍ 30 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന നേട്ടത്തിലെത്തിയ കോഹ്‌ലി റാങ്കിങ്ങ് ചരിത്രത്തില്‍ ഒരു ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന പോയിന്റായ 887 ആണ് സ്വന്തമാക്കിയിരിക്കുന്നത്. 1998 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഇതിനു മുമ്പ് ഈ പോയിന്റില്‍ എത്തിയിരുന്നത്.

മുന്‍ ലോക ഒന്നാം നമ്പറും ഇന്ത്യന്‍ നായകനുമായിരുന്ന എം.എസ് ധോണിയും ആദ്യ പത്തില്‍ എത്തിയിട്ടുണ്ട്. പരമ്പരയില്‍ 162 റണ്‍സ് സ്വന്തമാക്കിയ ധോണി പുതിയ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ്.


Dont miss: ‘അശ്ലീലരംഗങ്ങളെന്ന’ പേരില്‍ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച മുന്‍ സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ വിതരണരംഗത്തേക്ക്; ആദ്യ ചിത്രം ഇറോട്ടിക് ത്രില്ലര്‍


യുവതാരം ജസ്പ്രീത് ബൂമ്രയുടെ കുതിപ്പ് ക്രിക്കറ്റ് ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ്. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 4 ാം റാങ്കിലാണ് എത്തിയിരിക്കുന്നത്. 15 വിക്കറ്റുകളായിരുന്നു ബൂമ്ര പരമ്പരയില്‍ സ്വന്തമാക്കിയത്.

Advertisement