എഡിറ്റര്‍
എഡിറ്റര്‍
‘ദില്‍സേ ദില്ലി വാലാ’; ഗോളടിച്ചപ്പോള്‍ തനി ദല്‍ഹിക്കാരാനായി നായകന്‍ വിരാട് കോഹ്‌ലി, വീഡിയോ കാണാം
എഡിറ്റര്‍
Monday 16th October 2017 10:04pm

 

മുംബൈ: ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നായകന്മാരും ഫുട്‌ബോള്‍ മൈതാനത്ത് ഏറ്റുമുട്ടിയിരുന്നു. 7-3 ന് ബോളിവുഡ് താരങ്ങളെ ക്രിക്കറ്റ് താരങ്ങള്‍ പറപറത്തുകയായിരുന്നു.

മത്സരത്തില്‍ എല്ലാവരുടേയും കയ്യടി നേടിയത് മുന്‍നായകന്‍ എം.എസ് ധോണിയായിരുന്നു. ഒരു കിടിലന്‍ ഫ്രീകിക്ക് ഗോളടക്കം രണ്ടുവട്ടമാണ് മെസി രണ്‍ബീര്‍ കപൂര്‍ നയിച്ച ഓള്‍ സ്റ്റാര്‍ എഫ്.സിയുടെ വല ചലിപ്പിച്ചത്. എന്നാല്‍ ധോണിമാത്രമല്ല, വിരാട് കോഹ് ലിയും മത്സരത്തില്‍ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്.


Also Read: ‘ബാഴ്‌സയും റയലുമൊന്നും കൊത്തി കൊണ്ടു പോവാതെ നോക്കണേ…’; ഗ്യാലറിയെ അമ്പരപ്പിച്ച് ധോണിയുടെ കിടിലന്‍ ഫ്രീകിക്ക് ഗോള്‍, വീഡിയോ കാണാം


നായകന്റെ വകയുമുണ്ടായിരുന്നു ഒരു ഗോള്‍. പക്ഷെ ഗോളിനേക്കാള്‍ ശ്രദ്ധേയമായത് നായകന്റെ ഗോള്‍ സെലിബ്രേഷനായിരുന്നു നല്ല അസ്സല്‍ ദില്ലി വാലയായി വിരാട് മാറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്.

വീഡിയോ കാണാം

THAT BHANGRA STEP 😍😍😍😍😍😍😍😍 . . . . #viratkohli

A post shared by vιяαт's ωσяℓ∂ (@vk18_fc) on

Advertisement