എഡിറ്റര്‍
എഡിറ്റര്‍
റാങ്കിംഗിലും കത്തി കയറി വിരാട്; ആറാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് പാഞ്ഞു കയറി വിരാട്
എഡിറ്റര്‍
Thursday 7th December 2017 3:42pm

ദുബായ്: ഐ.സി.സി റാങ്കിംഗില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തു നിന്നും മൂന്ന് നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കയറിയിരിക്കുകയാണ് വിരാട്. ശ്രീലങ്കയ്‌ക്കെതിരായ ഡബ്ബിള്‍ സെഞ്ച്വറിയുടെ കരുത്തിലാണ് വിരാടിന്റെ കരുത്ത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 610 റണ്‍സാണ് വിരാട് നേടിയത്. മൂന്ന് സെഞ്ച്വറിയടങ്ങുന്നതാണ് വിരാടിന്റെ പ്രകടനം. പരമ്പരയുടെ തുടക്കത്തില്‍ വിരാടിന്റെ സ്ഥാനം ആറാമതായിരുന്നു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തായിരുന്നു ഒന്നാമന്‍. ഇപ്പോള്‍ സ്മിത്തും വിരാടും തമ്മില്‍ 45 പോയന്റിന്റെ വ്യത്യാസമാണുള്ളത്.

സ്മിത്തിന് 938 പോയന്റും വിരാടിന് 893 പോയന്റുമാണുള്ളത്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ചേതേശ്വര്‍ പൂജാര, ജോ റൂട്ട് എന്നിവരാണ് ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവര്‍.


Also Read: ‘എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; കരിയര്‍ കഴിഞ്ഞാലും കൊച്ചിയിലെ ഗോളാരവം മറക്കില്ലെന്ന് സിഫ്‌നിയോസ്


ലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റിലെ ഡബ്ബിള്‍ സെഞ്ച്വറിയോടെ നായകനായി ഏറ്റവും കൂടുതല്‍ ഡബ്ബിള്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡും വിരാട് തകര്‍ത്തിരുന്നു.

നിലവില്‍ ഏകദിനത്തിലും ട്വന്റി-20യിലും വിരാട് തന്നെയാണ് ഒന്നാമന്‍. അതേസമയം, ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയോട് പരാജയപ്പെട്ട ലങ്ക ആറാം സ്ഥാനത്തേക്ക് പി്ന്തള്ളപ്പെടുകയും ചെയ്തു.

Advertisement