'അവന്റെ തലയിലല്ലേ മുടി വളര്‍ത്തിയത് തന്റെ പറമ്പിലല്ലല്ലോ'; വൈറലാവുന്ന മലയാള സീരീസിലെ ഭാഗം
Entertainment
'അവന്റെ തലയിലല്ലേ മുടി വളര്‍ത്തിയത് തന്റെ പറമ്പിലല്ലല്ലോ'; വൈറലാവുന്ന മലയാള സീരീസിലെ ഭാഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th April 2021, 4:14 pm

കോഴിക്കോട്: അടുപ്പ് എന്ന യൂട്യൂബ് ചാനലിലെ ഡിങ്കിരി ഡോല്‍മ എന്ന സീരീസിലെ, ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഒരു ഭാഗം വൈറലാവുന്നു. നാടക സംവിധായകന്‍ ബിബിന്‍ദാസ് പരപ്പനങ്ങാടി കഥയും സംവിധാനവും നിര്‍വഹിച്ച സീരീസിലെ ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

കടയില്‍ സാധനം വാങ്ങാന്‍ പോയ, മുടി നീട്ടി വളര്‍ത്തിയ പയ്യനോട് മനുഷ്യക്കോലത്തില്‍ നടന്നൂടേ എന്ന് നാട്ടുകാരന്‍ ചോദിക്കുന്ന സീനാണിത്. സീരീസില്‍ ആശാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്‍ദാസ് നാട്ടുകാരന് മറുപടി നല്‍കുന്നതാണ് ചിരിയുണര്‍ത്തുന്നത്.

അവന്‍ മുടി വളര്‍ത്തിയത് അവന്റെ തലയിലല്ലേ തന്റെ പറമ്പിലല്ലല്ലോ എന്നാണ് ആശാന്റെ കഥാപാത്രം നാട്ടുകാരന് നല്‍കുന്ന മറുപടി. ഈ സീന്‍ നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.

ബിബിന്‍ദാസും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന സീരീസിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചില എപ്പിസോഡുകള്‍ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

കരിക്ക്, ഒതളങ്ങതുരുത്ത് എന്നീ മലയാളസീരീസുകളും ഏറെ പ്രേക്ഷക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന സീരീസുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Viral malayalam series Dinkiri Dolma