ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Human Rights Commission
സ്ത്രീകള്‍ക്കെതിരായ അതിക്രമം; സിനിമകളിലും സീരിയലുകളിലും ‘നിയമപ്രകാരം ശിക്ഷാര്‍ഹം’ മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Thursday 26th April 2018 8:18pm

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്നതിനാല്‍ സിനിമകളിലും സീരിയലുകളിലും ‘നിയമപ്രകാരം ശിക്ഷാര്‍ഹം’ മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സിനിമയിലും സീരിയലുകളിലും ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ലൈംഗിക പീഡനം പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കാന്‍ കാരണമാവുമെന്നും കമ്മീഷന്‍ പറയുന്നു.

ഇത് സംബന്ധിച്ച് സെന്‍സര്‍ബോര്‍ഡിനും സാംസ്‌ക്കാരിക സെക്രട്ടറിക്കും പി.മോഹനദാസ് നിര്‍ദേശം നല്‍കി. വിഷയം കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കമ്മീഷന്‍ പറഞ്ഞു.

Advertisement