വിനീത് ശ്രീനിവാസന്റെ സിനിമയായതുകൊണ്ടാണ് ആനന്ദത്തില്‍ അഭിനയിക്കാന്‍ സമ്മതം കിട്ടിയത്: വിനീത കോശി
Daily News
വിനീത് ശ്രീനിവാസന്റെ സിനിമയായതുകൊണ്ടാണ് ആനന്ദത്തില്‍ അഭിനയിക്കാന്‍ സമ്മതം കിട്ടിയത്: വിനീത കോശി
ന്യൂസ് ഡെസ്‌ക്
Monday, 31st October 2016, 3:03 pm

കഥ കേട്ടപ്പോള്‍ ഒരുപാട് രസകരമായി തോന്നി. ഒരു തീരുമാനമെടുക്കാനോ ആലോചിക്കാനോ പോലും സമയമില്ലായിരുന്നു എന്നും വിനീത പറയുന്നു.


ആനന്ദം എന്ന ചിത്രത്തിലെ ലൗവ്‌ലി മിസ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ താരമാണ് വിനീത കോശി. എന്നാല്‍ സിനിമ തുടങ്ങുന്നതിന്റെ ഒരു ദിവസം മുന്‍പ് മാത്രമാണ് സംവിധായകന്‍ വിനിത് ശ്രീനിവാസന്‍ തന്നെ വിളിക്കുന്നതെന്നും ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും വിനീത പറയുന്നു.

മുന്‍പ് ചില ഡബ്‌സ്മാഷ് വീഡിയോകളൊക്കെ താന്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാകാം ഒരു പക്ഷേ വിനീത് വിളിച്ചത്.

അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയില്‍ ഒരു ടീച്ചറിന്റെ വേഷം ഉണ്ടെന്നും അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചായിരുന്നു വിളി. തയ്യാറാണെങ്കില്‍ നാളെ തന്നെ ഷൂട്ടിങിനു എത്തേണ്ടി വരുമെന്നും പറഞ്ഞു.

ആ സമയത്ത് ഭര്‍ത്താവിനൊപ്പം സിംഗപ്പൂരിലായിരുന്നു. കഥ കേട്ടപ്പോള്‍ ഒരുപാട് രസകരമായി തോന്നി. ഒരു തീരുമാനമെടുക്കാനോ ആലോചിക്കാനോ പോലും സമയമില്ലായിരുന്നു എന്നും വിനീത പറയുന്നു.

വിനീത് ശ്രീനിവാസന്‍ ഒരിക്കലേ വിളിക്കു, അവസരം തട്ടികളയേണ്ടതില്ല എന്നു പറഞ്ഞത് എന്റെ ഭര്‍ത്താവാണ്. സാധാരണഗതിയില്‍ എന്റെ വീട്ടുകാരും കുടുംബക്കാരുമൊന്നും സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കേണ്ടതല്ല.

അവിടെയാണ് വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡ് നെയിം എനിക്കു തുണയായത്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന പടമായതു കൊണ്ടാണ് എല്ലാവരും കണ്ണുംപൂട്ടി സമ്മതം മൂളിയതെന്നും വിനീത പറയുന്നു. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു വിനീത.