മീരാ ജാസ്മിന്‍ ഏട്ടത്തിയമ്മയായി വരുന്നതില്‍ പ്രശ്‌നമുണ്ടോയെന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്; നവ്യയോടുള്ള എന്റെ ഇഷ്ടം ഇല്ലാതായത് ആ ചിത്രത്തോടെ; പൊട്ടിച്ചിരിപ്പിച്ച് പഴയ അഭിമുഖം
Malayalam Cinema
മീരാ ജാസ്മിന്‍ ഏട്ടത്തിയമ്മയായി വരുന്നതില്‍ പ്രശ്‌നമുണ്ടോയെന്ന് ഏട്ടന്‍ ചോദിച്ചിട്ടുണ്ട്; നവ്യയോടുള്ള എന്റെ ഇഷ്ടം ഇല്ലാതായത് ആ ചിത്രത്തോടെ; പൊട്ടിച്ചിരിപ്പിച്ച് പഴയ അഭിമുഖം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th October 2021, 1:04 pm

നടന്‍ വിനീത് ശ്രീനിവാസന്റേയും ധ്യാന്‍ ശ്രീനിവാസന്റെയേും ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കൈരളി ചാനലിന് ശ്രീനിവാസവന്‍ കുടുംബത്തോടൊപ്പം നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചും ഇഷ്ടതാരങ്ങളെ കുറിച്ചുമെല്ലാം വിനീതും ധ്യാനും പറയുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന മറുപടികളാണ് ഓരോ ചോദ്യത്തിനും ഇവരില്‍ നിന്നും വരുന്നത്.

ഇഷ്ടനടി ആരാണെന്ന് ധ്യാനിനോട് ചോദിച്ചപ്പോള്‍ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം പോയെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. വെള്ളിത്തിര സിനിമയുടെ ചില പോസ്റ്ററുകളൊക്കെ കണ്ടതോടെ ഇഷ്ടം മതിയാക്കിയെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

ഇതോടെ നവ്യ നായരോട് നിനക്ക് അങ്ങനെയുള്ള തോന്നല്‍ ഉണ്ടായോയെന്ന് ശ്രീനിവാസന്‍ ചോദിച്ചപ്പോള്‍ ‘എങ്ങനെയുള്ള തോന്നല്‍’ എന്നായിരുന്നു ധ്യാനിന്റെ തിരിച്ചുള്ള ചോദ്യം. കല്യാണം കഴിക്കണമെന്നോ മറ്റോ തോന്നിയോ എന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചപ്പോള്‍ ആ തോന്നിയെന്നായിരുന്നു ധ്യാന്‍ നല്‍കിയ മറുപടി.

അങ്ങനെ കുറേപ്പേരോട് തോന്നിയിരുന്നെന്നും ഇപ്പോള്‍ നവ്യ നായരോടാണ്.തോന്നിയതെന്നും ധ്യാന്‍ തുടര്‍ന്ന് പറയുന്നു. തനിക്ക് മാത്രമല്ല ഇത്തരം തോന്നലുകള്‍ ഉണ്ടായതെന്നും ചേട്ടനും ഉണ്ടായിരുന്നെന്നും നിന്റെ ചേട്ടത്തിയമ്മയായിട്ട് മീര ജാസ്മിന്‍ വരുന്നതില്‍ നിനക്കെന്തെങ്കിലും പ്രശ്മുണ്ടോയെന്ന് ചേട്ടന്‍ ചോദിച്ചിരുന്നെന്ന് കൂടി ധ്യാന്‍ പറഞ്ഞുവെക്കുന്നുണ്ട്.

താന്‍ അത് തമാശയ്ക്ക് ചോദിച്ചതാണെന്നായിരുന്നു വിനീതിന്റെ മറുപടി. തനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ലെന്നും ഞങ്ങളൊക്കെ ചെറിയ പിള്ളേരല്ലേയെന്നുമായിരുന്നു തുടര്‍ന്ന് വിനീത് പറഞ്ഞത്

മീര ജാസ്മിന്‍ തമിഴില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഏട്ടന്‍ മീര ജാസ്മിനെ വിട്ടത്. വെള്ളിത്തിരയ്ക്ക് ശേഷം ഞാന്‍ നവ്യ നായരേയും വിട്ടു, ധ്യാന്‍ പറഞ്ഞു.

പാട്ട് പഠിക്കാന്‍ എല്ലാവരും തന്നെ വളരെ നിര്‍ബന്ധിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. പാട്ടല്ലാതെ മറ്റെന്തിനോടാണ് താത്പര്യം എന്ന ചോദ്യത്തിന് സിനിമയില്‍ അഭിനയിക്കണമന്ന് ഭയങ്കര ആഗ്രഹമാണെന്നും അച്ഛനോട് ചില ചാന്‍സൊക്കെ ചോദിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.

മോഹന്‍ലാലിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും താന്‍ കൂടുതല്‍ കാണുന്നത് മോഹന്‍ലാലിന്റെ പടമാണെന്നും പണ്ടുമുതലേ അദ്ദേഹത്തെ ഇഷ്ടമായിരുന്നെന്നും ധ്യാന്‍ പറയുന്നുണ്ട്. അച്ഛന്‍ പണ്ട് അഭിനയിച്ച സിനിമകളൊക്കെ തനിക്ക് ഇഷ്ടമായിരുന്നെന്നും ഇപ്പോഴുള്ള സിനിമകളോടൊന്നും വലിയ താത്പര്യമില്ലെന്നും അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നുണ്ട്. അച്ഛന്‍ അഭിനയത്തില്‍ പിന്നോട്ട് പോകുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ധ്യാന്‍ മറുപടി നല്‍കിയത്. എന്തു തന്നെയായാലും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ അഭിമുഖം സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Vineeth sreevivasn Dhyan Sreenivasan Viral Interview