എഡിറ്റര്‍
എഡിറ്റര്‍
ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവര്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം പാലിക്കുന്നതിനെ ന്യായീകരിച്ച് വിനീത് ശ്രീനിവാസന്‍
എഡിറ്റര്‍
Monday 23rd October 2017 1:49pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണം നടത്താതിരുന്നതിനെ ന്യായീകരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍

നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് ക്ഷമയുടെ കുറവുണ്ടെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഭയങ്കരമായി പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ് എന്നുമായിരുന്നു വിനീതിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ യാതൊരുവിധ പ്രതികരണത്തിനും തയാറാകാതിരുന്ന യുവതാരങ്ങളുടെ മൗനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നല്ലോയെന്ന ചോദ്യത്തിനായിരുന്നു വിനീത് പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവരെ ഏതെങ്കിലുമൊരു കാറ്റഗറിയില്‍ പെടുത്താനുള്ള പ്രവണത സജീവമായിട്ടുണ്ടെന്നും വിനീത് മംഗളത്തോട് പറഞ്ഞു.


Dont Miss ഹോര്‍ലിക്‌സും ബൂസ്റ്റുമൊക്കെ കഴിച്ച് വളര്‍ന്നവനല്ല ഞാന്‍: ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; കാരവന്‍ സ്വപ്‌നത്തില്‍ പോലുമില്ല; വിവാദത്തോട് പ്രതികരിച്ച് ശരത്


വിനിതീന്റെ വാക്കുകള്‍ ഇങ്ങനെ..’മലയാളസിനിമയിലെ ഒരു ഫ്രെറ്റേണിറ്റിയില്‍ വലിയൊരു പ്രശ്നമുണ്ടായിരിക്കുന്നു. കോടതിയുടെ ഒരു തീരുമാനം ഉണ്ടാകണം. വ്യക്തിപരമായി അഭിപ്രായം പറയുന്നവരെ ഹോള്‍ഡ് ചെയ്ത് കാറ്റഗറൈസ് ചെയ്യുകയാണ്. ഇത്തരം കേസുകളില്‍ നീതിപീഠം എന്തുചെയ്യുന്നുവെന്ന് കാത്തിരുന്നു കാണാനുള്ള ക്ഷമ ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നതാണ് എന്റെ അഭിപ്രായം.’-വിനീത് പറയുന്നു.

കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഓണ്‍ലൈന്‍ മീഡിയയിലൂടെയാണ് ആദ്യം വാര്‍ത്ത അറിഞ്ഞതെന്നും അത് വിശ്വസിച്ചില്ലെന്നും വിനീത് പറയുന്നു. പിന്നീടാണ് സത്യമാണെന്ന് അറിഞ്ഞത്. അറിഞ്ഞ ഉടനെ തന്നെ അച്ഛനെ വിളിച്ച് നമ്മുടെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചത് ശരിയാണോ അച്ഛാ.. എന്നു ചോദിച്ചപ്പോള്‍ അങ്ങനെയൊരു കോമഡി നടന്നുവെന്നു പറഞ്ഞ് അച്ഛന്‍ ചിരിക്കുകയായിരുന്നെന്നും വിനീത് പറയുന്നു.

ഞാനും അച്ഛന്റെ ചിരിയില്‍ പങ്കുചേരുകയായിരുന്നു. ചില വിഷയങ്ങളില്‍ അച്ഛന്റെ തുറന്നുപറച്ചിലിനെതിരെ ചിലരുടെ പ്രതികരണമായിരുന്നെങ്കിലും അവര്‍ ഉദ്ദേശിച്ച കാര്യം നടക്കാതെപോയെന്നും വിനീത് പറയുന്നു.

Advertisement