എന്റെ അനിയൻ ആയതുകൊണ്ട് പറയുന്നതല്ല അവനെ വിശ്വസിക്കാൻ പറ്റില്ല: വിനീത് ശ്രീനിവാസൻ
Entertainment news
എന്റെ അനിയൻ ആയതുകൊണ്ട് പറയുന്നതല്ല അവനെ വിശ്വസിക്കാൻ പറ്റില്ല: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 10:17 pm

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. എന്നാൽ ധ്യാനിനോട് എന്തെങ്കിലും പറയുന്നതിന് മുൻപ് ആലോച്ചിട്ടാണ് പറയുന്നതെന്ന് വിനീത് പറഞ്ഞു.

ധ്യാനിനോട് എന്തെങ്കിലും പറയുന്ന സമയത്ത് പുറത്തുപോയി പറയില്ലെന്ന് സത്യം ചെയ്യിപ്പിച്ചിട്ടാണ് പറയുന്നതെന്നും വിനീത് പറയുന്നുണ്ട്. തന്റെ അനിയൻ ആയതുകൊണ്ട് പറയുന്നതല്ല വിശ്വസിക്കാൻ പറ്റില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനെന്തെങ്കിലും ധ്യാനിനോട് പറയുന്ന സമയത്ത് ആദ്യം പറയുന്നത് സത്യം ചെയ്തു തരണം പുറത്തുപോയി പറയില്ല എന്ന്. സത്യം പറഞ്ഞു മേടിച്ചിട്ടാണ് ഞാൻ അവനോട് കാര്യം പറയുന്നത്. നമുക്ക് അവനെ വിശ്വസിക്കാൻ പറ്റില്ല. എന്റെ അനിയൻ ആയതുകൊണ്ട് പറയുന്നതല്ല വിശ്വസിക്കാൻ പറ്റില്ല,’ വിനീത് പറയുന്നു.

അതേസമയം അജുവിന് താൻ ഓഫർ ചെയ്ത കഥാപാത്രമാണ് ചെയ്തതെന്നും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്.’അജുവിന് ഞാൻ ആദ്യം വെച്ചിരുന്ന റോൾ വേറെ ആയിരുന്നു. സ്ക്രിപ്റ്റ് കേട്ടിട്ട് അജു ഇപ്പോൾ ചെയ്ത ക്യാരക്ടർ ഉണ്ട് അത് എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ‘ഞാൻ മറ്റേത് ചെയ്യുന്നില്ല, അത് ഞാൻ ചെയ്താൽ നിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഞാൻ ചെയ്താൽ വർക്ക് ആവുമെന്ന് തോന്നുന്നുണ്ട്’ അജു എന്നോട് പറഞ്ഞു.

അത് അജുവിന്റെ ഇങ്ങോട്ടുള്ള സജഷൻ ആയിരുന്നു. ഞാൻ ഓഫർ ചെയ്ത ക്യാരക്ടർ അല്ല അജു എടുത്തത്. പിന്നെ ഞാൻ അജുവിനെ എന്തുകൊണ്ട് ആലോചിച്ചില്ല എന്ന് തോന്നി. മേക്കോവർ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്ന മുഖമാണ് അജുവിന്റേത്. എന്ത് വെച്ച് കൊടുത്താലും അജുവിന് ചേരും. എന്ത് മീശയോ എന്ത് വിഗോ അജുവിന് ചേരും. എല്ലാവർക്കും അത് പറ്റില്ല.

പെട്ടെന്ന് ഒരു സഫാരി സ്യുട്ട് വെച്ച് കൊടുത്തപ്പോൾ 80സിലെ ഒരാളെ പോലെ തോന്നും. അവൻ പറഞ്ഞതിനുശേഷം ആണ് ഞാൻ മനസിലാക്കിയത്. ഞാൻ ഓഫർ ചെയ്തത് ആദ്യം വേറൊരു റോൾ ആയിരുന്നു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineet says that  Dhyan can’t be trusted