എഡിറ്റര്‍
എഡിറ്റര്‍
ജലപാനം പോലുമില്ലാതെ കാത്തിരുന്നിട്ടും വിനായകന്റെ അച്ഛനേയും സഹോദരനേയും കാണാന്‍ കൂട്ടാക്കാതെ പിണറായി വിജയന്‍
എഡിറ്റര്‍
Tuesday 8th August 2017 10:13pm

തിരുവനന്തപുരം: പൊലീസിന്റെ ക്രൂരതയുടെ ഇരയാവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത വിനായകന്റെ അച്ഛനേയും സഹോദരനേയും കാണാന്‍ വിസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവറട്ടിയിലെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ ഹാര്‍ബര്‍ തൊഴിലാളിയായ കൃഷ്ണനെയെയും സഹോദരനെയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണാന്‍ തയ്യാറാകാതെ മടക്കിയയച്ചത്.

മുഖ്യമന്ത്രിയെ കാണാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയാണ് വിനായകന്റെ അച്ഛനും സംഘവും രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തിയത്. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ നിയമസഭ നടക്കുന്നിടത്തേക്ക് ചെല്ലാനായിരുന്നു നിര്‍ദ്ദേശം. അവിടെ എത്തി കുറേ നേരം കാത്തിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല.


Also Read:  ‘ഞാനൊന്നും അറിഞ്ഞില്ലേ..’; ബി.ജെ.പി നേതാവിന്റെ മകന്‍ ആക്രമിച്ച പെണ്‍കുട്ടിയെ അപമാനിക്കുന്ന തന്റെ ട്വീറ്റിന് പിന്നില്‍ ഹാക്കിംഗെന്ന ബി.ജെ.പി വനിത നേതാവിന്റെ വാദം പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍


അപ്പോള്‍ മുഖ്യന്ത്രിയുടെ ഓഫീസിലേക്ക് എത്താന്‍ അടുത്ത നിര്‍ദ്ദേശം വന്നു. പതിനൊന്നര മുതല്‍ അഞ്ചേമുക്കാല്‍ വരെയാണ് വിനായകന്റെ കുടുംബം ഓഫീസില്‍ കാത്തിരുന്നത്. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്തിയെങ്കിലും വിനായകന്റെ കുടുംബത്തെ കാണാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി ഉടനെ തന്നെ തിരിച്ചു പോവുകയും ചെയ്തു.

വിനായകന്റെ ബന്ധുക്കള്‍ ഓഫീസ് ജീവനക്കാരോട് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി ഓഫീസിലില്ലെന്നും ഇന്നു കാണാന്‍ സാധിക്കില്ലെന്നും അറിഞ്ഞത്. ജലപാനം പോലും കഴിക്കാതെയാണ് വിനായകന്റെ പിതാവും ബന്ധുക്കളും മുഖ്യമന്ത്രിയെ കാത്തിരുന്നത്.

Advertisement