വിനായകനും മഞ്ജുവാര്യരും ഒരുമിക്കുന്നു; 'പോത്ത്' വരുന്നു
Malayalam Cinema
വിനായകനും മഞ്ജുവാര്യരും ഒരുമിക്കുന്നു; 'പോത്ത്' വരുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 7th September 2019, 11:29 am

വിനായകനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. നവാഗതനായ സഹാര്‍ ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. പോത്ത് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിദ്ധിഖ്, ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍. ഒക്ടോബര്‍ 16ന് ആന്ധ്രപ്രദേശില്‍ ചിത്രീകരണം ആരംഭിക്കും. പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. മെല്‍ബല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് പറവൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ധനുഷിനോടൊപ്പം അഭിനയിക്കുന്ന അസുരന്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെ റീലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്നീ ചിത്രങ്ങളാണ് വിനായകന്റേതായി റിലീസ് ചെയ്യാനുള്ളത്.