എഡിറ്റര്‍
എഡിറ്റര്‍
കോപ്പി അടിച്ചാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ ? അതും ലാലേട്ടന്റെ പടത്തിന്ന്; വിക്രംവേദയിലെ ബി.ജി.എം കോപ്പി അടിച്ചത് എവിടെയെന്ന് അറിഞ്ഞാല്‍ ഞെട്ടും
എഡിറ്റര്‍
Sunday 6th August 2017 4:19pm

 

കോഴിക്കോട്: വിക്രംവേദ ആരാധകരുടെ ഹൃദയം കവര്‍ന്ന് സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്. വിജയ് സേതുപതിയുടെയും മാധവന്റെയും തകര്‍പ്പന്‍ അഭിനയവും ചിത്രത്തിന്റെ കഥയും പ്രേക്ഷകരില്‍ വിസമയം തീര്‍ത്തിരിക്കുകയാണ്.

ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഇതിനോടകം സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ചിലര്‍ ഈ ബി.ജി.എം മോഷണമാണെന്ന് ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതാ ബി.ജി.എം കോപ്പി അടിച്ചത് കണ്ടു പിടിച്ചെന്ന പറഞ്ഞ് കൊണ്ട് ഒരു വിഡീയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതു നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ലാലേട്ടന്‍ പട്ത്തില്‍ നിന്ന്


Also read നവദമ്പതികള്‍ക്കൊപ്പം സെല്‍ഫിയ്ക്കു പോസ് ചെയ്യാനൊരുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി വെളളത്തില്‍ വീണു: ചിത്രങ്ങള്‍ കാണാം


കോപ്പി അടിച്ചാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ അതും ലാലേട്ടന്റെ പടത്തിന്നാണ് എന്നാണ് കണ്ടുപിടുത്തക്കാര്‍ ചോദിക്കുന്നത്. ലാലേട്ടന്റെ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയിലെ രസകരമായ രംഗത്ത് നിന്നാണ് ഈ പശ്ചാത്തല സംഗീതം എടുത്തിട്ടുള്ളത് എന്നാണ് പറയുന്നത്

എന്തായാലും വീഡിയോ കണ്ടു നോക്കു എന്നിട്ട് പറയുന്നത് സത്യമാണോന്ന് നിങ്ങള്‍ തന്നെ പരിശോധിക്കു.

Advertisement