കോബ്രയിലെ അന്യന്‍ റഫറന്‍സ്; പ്രതികരണവുമായി വിക്രം
Film News
കോബ്രയിലെ അന്യന്‍ റഫറന്‍സ്; പ്രതികരണവുമായി വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th August 2022, 2:04 pm

ജി. ആര്‍ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര ഓഗസ്റ്റ് 31നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ട്രെയ്ലര്‍ ഇറങ്ങിയത് മുതല്‍ കോബ്രയില്‍ അന്യന്‍ സിനിമയിലെ റഫറന്‍സ് ഉണ്ടെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ സിനിമയില്‍ അന്യന്റെ റഫറന്‍സ് ഇല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍ വിക്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തില്‍ വെച്ച് നടന്ന പ്രസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘ഇത് വേറെ രീതിയിലുള്ള ഒരു സിനിമയാണ്. സംവിധായകന്‍ ഇതിനു മുന്‍പ് ഞാന്‍ അഭിനയിച്ച ഒരു സിനിമയുടെയും റഫറസ് ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. പക്ഷെ എന്റെ പഴയ കഥാപാത്രങ്ങള്‍ക്ക് കിട്ടിയിരുന്ന അതെ ഫീല്‍ ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കും ഉണ്ടാകാം. പാവപ്പെട്ട ഒരാള്‍ വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നു എന്ന രീതിയിലാണ് എന്റെ കഥാപത്രം ഈ സിനിമയിലുള്ളത്. അങ്ങനെ ഒരുപാടു സിനിമകള്‍ മുമ്പേ വന്നിട്ടുണ്ട്. എങ്കിലും നിങ്ങള്‍ ട്രെയിലറില്‍ കണ്ടതുപോലെയല്ല സിനിമ. സിനിമയുടെ റീലിസ് കഴിഞ്ഞുള്ള ചര്‍ച്ചയില്‍ നമുക്കത് സംസാരിക്കാം,’ വിക്രം പറഞ്ഞു.

‘നല്ല കഥാപാത്രങ്ങളാണ് ഏതൊരു നടനെയും എക്‌സൈറ്റഡ് ആക്കുന്നത്. എനിക്ക് നല്ല കഥാപാത്രത്തോടൊപ്പം സ്‌ക്രിപ്റ്റും ഒരുപോലെ പ്രധാനപെട്ടതാണ്. ഇടക്ക് ഒരുപാട് കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ ഹിറ്റായപ്പോള്‍ ഇനി സീരിയസ് കഥാപത്രം ചെയാം എന്ന് വിചാരിച്ചിരുന്നു. അങ്ങനെ എനിക്ക് കിട്ടുന്നതില്‍ റോള്‍ തിരഞ്ഞടുക്കണം എന്നാണ് ഞാനാദ്യം കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ വിചാരിക്കുന്നത് ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം എന്നാണ്. സ്‌ക്രിപ്റ്റ് തിരഞ്ഞടുക്കുന്നതിനാണ് ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഒരു മോശം സ്‌ക്രിപ്റ്റില്‍ നിന്ന് നല്ല കഥാപാത്രം ഉണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നല്ല സ്‌ക്രിപ്റ്റില്ലങ്കെില്‍ നമ്മള്‍ എത്ര നന്നായി പെര്‍ഫോം ചെയ്തിട്ടും കാര്യമില്ല,’ താരം പറഞ്ഞു.

തമിഴ്, തെലുങ്ക്, കന്നട എന്നീ മൂന്ന് ഭാഷകളിലായാണ് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം.

കെ.ജി.എഫിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായികയാവുന്നത്. കെ. എസ്. രവികുമാര്‍, റോഷന്‍ മാത്യു, ആനന്ദ്രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ് രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Content Highlight: Vikram said that there is no reference of Anyan in the film cobra