ചിയാന്‍ വിക്രം അഭിനയം നിര്‍ത്തുന്നു?; ഇനി ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട്
indian cinema
ചിയാന്‍ വിക്രം അഭിനയം നിര്‍ത്തുന്നു?; ഇനി ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 6:20 pm

നിരവധി പ്രയാസങ്ങളെ അതിജീവിച്ചാണ് നടന്‍ വിക്രം തമിഴ് സിനിമയില്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയത്. നിരവധി മികച്ച പ്രകടനങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങളും ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും വിക്രം സ്വന്തമാക്കി. അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 20ഓളം വേഷങ്ങളിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വിക്രം അഭിനയ ജീവിതത്തില്‍ നിന്ന് കുറച്ചു കാലത്തേക്ക് വിട പറഞ്ഞേക്കുമെന്നാണ്. മകന്‍ ധ്രുവ് വിക്രത്തിന്റെ സിനിമാ കരിയര്‍ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഇടവേള വിക്രം സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോബ്ര, പൊന്നിയിന്‍ ശെല്‍വന്‍, മഹാവീര്‍ കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കാണ് നിലവില്‍ വിക്രം കരാറായിട്ടുള്ളത്. കോബ്രയുടെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് രണ്ട് ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിട്ടില്ല. ഗൗതം മേനോന്റെ ധ്രുവനച്ചിത്തരം റിലീസിന് ഒരുങ്ങുകയാണ്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വിക്രത്തിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു ഹിറ്റ് നല്‍കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ വിക്രത്തിന്റെ ഔദ്യോഗിക പ്രതികരണം വ്ന്നിട്ടില്ല. വിക്രമും ഇത് ശരിവെച്ചാല്‍ ചിയാന്‍ ആരാധകര്‍ക്ക് വലിയൊരു ആഘാതമായിരിക്കും അത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ