എഡിറ്റര്‍
എഡിറ്റര്‍
സഹതാപ തരംഗത്തിലൂടെ വോട്ട് നേടാനായി സ്വന്തംവധശ്രമ ക്വട്ടേഷന്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് ; സിനിമയെ വെല്ലുന്ന കഥ ഇങ്ങനെ
എഡിറ്റര്‍
Thursday 3rd August 2017 10:56am

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി എന്ത് നീചകൃത്യത്തിനും തയ്യാറാവുന്നവരാണ് രാഷ്ട്രീയക്കാരെന്ന പ്രചരണത്തിന് ശക്തിപകരുന്നതാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനും വിജയിക്കാനും 50 ലക്ഷത്തിന് സ്വന്തം വധശ്രമ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍മന്ത്രിയുടെ മകനുമായ വിക്രം ഗൗഡ്.


Dont Miss മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ; നിര്‍ണായക വിവരം വെളിപ്പെടുത്തി പൊലീസ്


ശരീരത്തില്‍ ഒന്നിലേറെ തവണ അക്രമികള്‍ വെടിയുതിര്‍ന്ന ഇദ്ദേഹത്തെ കഴിഞ്ഞയാഴ്ചയായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അക്രമികളെ തിരഞ്ഞിറങ്ങിയ പൊലീസിന് ഒടുവില്‍ സത്യം മനസിലായി. ഇതൊരു ക്വട്ടേഷനായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ച് വിക്രം തന്നെ നല്‍കിയ ക്വട്ടേഷന്‍.

കഴിഞ്ഞയാഴ്ചയാണ് വീട്ടിലെത്തിയ ആക്രമകാരികള്‍ മുന്നു തവണ വിക്രത്തെ വെടിവെച്ചത്. ഗുരുതരാവസ്ഥയില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ദേഹത്ത് നിന്നും ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകള്‍ പുറത്തെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസിന് ലഭിച്ചത് നിര്‍ണായകമായ വിവരങ്ങളായിരുന്നു.

നാലു മാസമായി നടത്തിയ ആസൂത്രണത്തിന് പിന്നാലെയായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. വിക്രം ഗൗഡ് തന്നെ വെടിവെയ്ക്കുന്നതിനായി 50 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം സൃഷ്ടിച്ച് കൂടുതല്‍ സീറ്റ് ലഭിച്ച് വിജയം ഉറപ്പിക്കാനായിരുന്നു ഈ കൈവിട്ട കളി.

മൂന്ന് തന്റെ ഭാഗ്യ നമ്പറാണെന്നും മൂന്നു തവണ വെടിവെയ്ക്കണമെന്നും നേതാവ് തന്നെയാണ് പറഞ്ഞത്. ഒരു കാരണവശാലും പോലീസ് പിടിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ചു പേരെ പോലീസ് പിടികൂടുകയായിരുന്നു. അക്രമികള്‍ തന്നെയാണ് ക്വട്ടേഷന്റെ കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

തങ്ങളുടെ അന്വേഷണ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു ക്വട്ടേഷന്‍ ആദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു. ഒരിക്കലും തങ്ങള്‍ ഇത് കണ്ടുപിടിക്കില്ലെന്നായിരിക്കാം അദ്ദേഹം കരുതിയത്. എന്നാല്‍ പദ്ധതി തീരുമാനിച്ചതിലും നടപ്പില്‍ വരുത്തിയതിലുമെല്ലാം അദ്ദേഹത്തിന് പിഴവ് സംഭവിച്ചു. -ഹൈദരാബാദ് പൊലീസ് കമ്മീഷര്‍ മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.

തുടര്‍ന്ന് വിക്രമിനെതിരെ ഗൂഡാലോചനയടക്കം നിരവധി വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്. ചികിത്സ കഴിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

Advertisement