എഡിറ്റര്‍
എഡിറ്റര്‍
വിജേന്ദര്‍ സിങ് സിനിമയിലേക്ക്
എഡിറ്റര്‍
Monday 10th June 2013 10:18am

Vijender-Singh

ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് അഭിനയത്തിലേക്ക്. ബോളിവുഡ് റഫ് ആന്‍ഡ് ടഫ് ബോയ് അക്ഷയ് കുമാര്‍ നായകനാകുന്ന സോഷ്യല്‍ ത്രില്ലര്‍ സിനിമയിലാണ് വിജേന്ദര്‍ സിങ് പ്രധാന വേഷത്തിലെത്തുന്നത്.

ഫഗ്ലി എന്നാണ് ചിത്രത്തിന്റെ പേര്. കബീര്‍ സദാനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജേന്ദറുമായി സംസാരിച്ചതായും ചിത്രത്തില്‍ വിജേന്ദറിന് ചേരുന്ന റോളാണ് ഉള്ളതെന്നും സംവിധായകന്‍ അറിയിച്ചു.

Ads By Google

സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വ്യക്തമായ സന്ദേശവുമായാണ് ചിത്രം എത്തുന്നത്. സംവിധായകന്‍ അറിയിച്ചു.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

മയക്കുമരുന്ന് വിവാദത്തെ തുടര്‍ന്ന് പ്രശസ്തിയുടെ ഗ്ലാമര്‍ ലോകത്ത് നിന്ന് പുറത്താക്കപ്പെട്ട വിജേന്ദര്‍ സിങ്ങിന്റെ തിരിച്ചുവരവ് കൂടിയാണ് പുതിയ ബോളിവുഡ് ചിത്രം.

മയക്കുമരുന്ന് വ്യാപാരിയായ അനൂപ് സിങ് എന്നയാള്‍ പോലീസ് പിടിയിലായതോടെയായിരുന്നു വിജേന്ദറിന്റെ മയക്കുമരുന്ന് മാഫിയ ബന്ധം പുറത്തറിഞ്ഞത്. എന്നാല്‍ ഈ ആരോപണം വിജേന്ദര്‍ നിഷേധിച്ചിരുന്നു.

Advertisement