പുരുഷന്മാര്‍ക്കായി അന്താരാഷ്ട്ര സലൂണ്‍ കൊച്ചിയില്‍; ചോപ്പ് ഷോപ്പ്, കേരളത്തിലെത്തിച്ച് വിജയ് യേശുദാസ്
Malayalam Cinema
പുരുഷന്മാര്‍ക്കായി അന്താരാഷ്ട്ര സലൂണ്‍ കൊച്ചിയില്‍; ചോപ്പ് ഷോപ്പ്, കേരളത്തിലെത്തിച്ച് വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th October 2020, 10:58 pm

കൊച്ചി: ഗായകനായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയയാളാണ് വിജയ് യേശുദാസ്. ശേഷം അഭിനയത്തിലും ഒരു കൈ നോക്കി ആരാധകരെ അദ്ദേഹം ഞെട്ടിച്ചു.

ഇനി ഒരു പുതിയ റോളില്‍ തിളങ്ങാനൊരുങ്ങുകയാണ് വിജയ്. ഇത്തവണ ഒരു സംരംഭകന്റെ വേഷമാണ് അദ്ദേഹത്തിന്. പുരുഷന്‍മാര്‍ക്കുള്ള ഒരു സലൂണ്‍ ആണ് വിജയ്‌യുടെ പുതിയ സംരംഭം. ചോപ്പ് ഷോപ്പ് കൊച്ചി എന്നാണ് സലൂണിന് പേര് നല്‍കിയിരിക്കുന്നത്.

അന്താരാഷ്ട്ര ബ്രാന്‍ഡായ ചോപ്പ് ഷോപ്പിന്റെ സൗത്ത് ഇന്ത്യന്‍ ഫ്രാഞ്ചൈസിയാണ് വിജയ് യേശുദാസ് ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ആദ്യ സംരംഭമായാണ് കൊച്ചിയില്‍ ചോപ്പ് ഷോപ്പ് ആരംഭിക്കുന്നത്.

സുഹൃത്തുക്കളായ അനസ്, നസിര്‍, എന്നിവരോടൊപ്പം ചേര്‍ന്നാണ് വിജയ്‌യുടെ ഈ പുതിയ സംരംഭം.

കൊച്ചി പനമ്പള്ളി നഗറില്‍ സലൂണിന്റെ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമായതിനാല്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മാറുന്ന പുരുഷസൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ആവശ്യമായതെല്ലാം സലൂണില്‍ ലഭ്യമാക്കുമെന്ന് വിജയ് പറഞ്ഞു.

വിവാഹ മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, മസാജ്, ഫേഷ്യല്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Vijay Yesudas Starts New Beauty Saloon In Kochi