വിജയ് സേതുപതി നായകനാകുന്ന ആദ്യ മലയാള ചിത്രം: 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
Entertainment news
വിജയ് സേതുപതി നായകനാകുന്ന ആദ്യ മലയാള ചിത്രം: 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 7:03 pm

നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി നായകാനായെത്തുന്ന 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി ആദ്യമായി നായക വേഷം കൈകാര്യം ചെയ്യുന്ന മലയാള ചിത്രമാണിത്.

നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

അതേസമയം വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രം മാമനിതന്‍ ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രമാണ് വിജയ് സേതുപതിയുയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്താനം എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്.

Content Highlight : Vijay sethupathy starring 19(1)(a) first look poster released