പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലറില്‍ സന്ദീപ് കിഷനൊപ്പം വിജയ് സേതുപതി; മൈക്കിള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment news
പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലറില്‍ സന്ദീപ് കിഷനൊപ്പം വിജയ് സേതുപതി; മൈക്കിള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th August 2021, 5:23 pm

ഹൈദരാബാദ്: തെലുങ്ക് യുവതാരം സന്ദീപ് കിഷനും വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന മൈക്കിള്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹാസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന്‍ ചിത്രത്തില്‍ എത്തുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചന. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ പാന്‍ ഇന്ത്യ ചിത്രം രഞ്ജിത് ജയക്കോടിയാണ് സംവിധാനം ചെയ്യുന്നത്.

ഭരത് ചൗധരിയുടെയും പുസ്‌കൂര്‍ റാം മോഹന്‍ റാവുവിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമാണ് മൈക്കിള്‍. നാരായണ്‍ ദാസ് കെ നാരങ്ങാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പിന്നീട് വെളിപ്പെടുത്തും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vijay Sethupathi with Sundeep Kishan in Pan Indian action thriller; Michael Movie  title poster released