രാഷ്ട്രീയം പറയാനുറച്ച് വിജയ് സേതുപതി; പൊളിറ്റിക്കല്‍ ഫിക്ഷന്‍ 'തുഗ്ലക്ക്' ഒരുങ്ങുന്നു
indian cinema
രാഷ്ട്രീയം പറയാനുറച്ച് വിജയ് സേതുപതി; പൊളിറ്റിക്കല്‍ ഫിക്ഷന്‍ 'തുഗ്ലക്ക്' ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th February 2019, 6:26 pm

ചെന്നൈ: ചുരുങ്ങിയകാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന നടനാണ് വിജയ് സേതുപതി. ഇരുപത്തിയഞ്ചോളം സിനിമകളില്‍ ഇതിനോടകം നായകനായി വിജയ് എത്തി. ഇപ്പോളിതാ കരിയറിലെ തന്നെ വ്യത്യസ്ഥമായ വേഷവുമായി എത്താനൊരുങ്ങുകയാണ് വിജയ്‌സേതുപതി.

തുഗ്ലക്ക് എന്ന് പേരിട്ടിരിക്കുന്ന പൊളിറ്റിക്കല്‍ ഫിക്ഷന്‍ സിനിമയുമായാണ് വിജയ് ഇത്തവണയെത്തുന്നത്. 96 സിനിമയുടെ നൂറാം ദിനത്തില്‍ ചിത്രത്തിന്റെ വിതരണക്കാരായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ അമരക്കാരനായ ലളിത് കുമാറാണ് പുതിയ സിനിമയെ കുറിച്ച് വെളപ്പെടുത്തിയത്.

Also Read  മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റത് “നാല് ലക്ഷം” രൂപയ്ക്ക്

നവാഗതനായ ദല്‍ഹി പ്രസാദ് ദീനദയാലന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ഘടകങ്ങളുള്ള ഒരു പൊളിറ്റിക്കല്‍ സിനിമയാണ് തുഗ്ലക്കെന്നാണ് സംവിധായകതന്‍ പറയുന്നത്.

96 സിനിമയ്ക്ക് സംഗീതം പകര്‍ന്ന ഗോവിന്ദ് വസന്ത തന്നെയാണ് തുഗ്ലക്കിന്റെയും സംഗീതം. സീതാക്കാത്തിയുടെ സംവിധായകന്‍ ബാലാജിയാണ് ചിത്രത്തിന്റെ സംഭാഷണം എഴുതുന്നത്.

ഫാഹദ് ഫാസില്‍ അഭിനയിച്ച സൂപ്പര്‍ ഡീലക്‌സാണ് വിജയ് സേതുപതിയുടെതായി വരാനിരിക്കുന്ന ചിത്രം. ഒരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയായിട്ടാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.
DoolNews Video