അന്തരിച്ച മാധ്യമപ്രവര്‍ത്തകനെ കാണാന്‍ ലോക്ക്ഡൗണിനിടയില്‍ വീട്ടിലെത്തി വിജയ് സേതുപതി
Movie Day
അന്തരിച്ച മാധ്യമപ്രവര്‍ത്തകനെ കാണാന്‍ ലോക്ക്ഡൗണിനിടയില്‍ വീട്ടിലെത്തി വിജയ് സേതുപതി
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 5:22 pm

ചെന്നൈ: ലോക്ക്ഡൗണിനിടെ അന്തരിച്ച തന്റെ പ്രിയ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെത്തി നടന്‍ വിജയ് സേതുപതി. ചെന്നെയിലെ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ നെല്ലായി ഭാരതിയുടെ വീട്ടിലാണ് വിജയ് സേതുപതി എത്തിയത്.

മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ. കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കിയാണ് വിജയ് സേതുപതി മടങ്ങിയത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഭാരതിയുടെ വീട്ടില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകേഷ് കനകരാജ് സംവിധാനം ചെയത വിജയ് നായകാനായി എത്തുന്ന മാസ്റ്ററിലാണ് വിജയ് സേതുപതി അഭിനയിച്ച അവസാന ചിത്രം. നിലവില്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ