ഫഹദും വിജയ് സേതുപതിയും നേര്‍ക്കുനേര്‍ ; ഞെട്ടിച്ച് സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയ്‌ലര്‍; റിലീസ് തിയ്യതി പുറത്തുവിട്ടു
Movie Trailer
ഫഹദും വിജയ് സേതുപതിയും നേര്‍ക്കുനേര്‍ ; ഞെട്ടിച്ച് സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയ്‌ലര്‍; റിലീസ് തിയ്യതി പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd February 2019, 5:39 pm

ചെന്നൈ: സാമന്ത, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ സൂപ്പര്‍ ഡീലകസിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റീലിസ് തിയ്യതിയും പുറത്തു വിട്ടു.

മാര്‍ച്ച് 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതി ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Also Read  സംസ്ഥാന അവാര്‍ഡ് ഈ വര്‍ഷം ജയസൂര്യയ്ക്കായിരിക്കും; ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ രാജാമണിക്കും പരാമര്‍ശം ലഭിച്ചേക്കും; പ്രവചനവുമായി വിനയന്‍

മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.