എഡിറ്റര്‍
എഡിറ്റര്‍
രജനിക്കോ കമലിനോ ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാം; താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി വിജയ് സേതുപതി; വീഡിയോ
എഡിറ്റര്‍
Tuesday 26th September 2017 10:15pm

 

ചെന്നൈ: ജലയളിതയുടെ മരണത്തിനു ശേഷം തമിഴ് രാഷ്ട്രീയം കലങ്ങി മറഞ്ഞിരിക്കുകയാണെന്ന് നിസംശയം പറയാന്‍ സാധിക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ ഇടപെടാറുണ്ടെങ്കിലും തമിഴ് രാഷ്ട്രീയത്തില്‍ ചലച്ചിത്ര മേഖല ചെലുത്തുന്ന സ്വാധീനം വളരെയധികമാണ്.


Also Read: ‘ദയ അര്‍ഹിക്കുന്നില്ല’; ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


രാഷ്ട്രീയ പ്രവേശനം നടത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റെയും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്ന രജനീകാന്തിന്റെയും ഒരോ നീക്കങ്ങളും രാഷ്ട്രീയ ലോകം വളരെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമയുടെ പുത്തന്‍ മുഖമായ വിജയ് സേതുപതി.

തന്റെ പുതിയ ചിത്രമായ കറുപ്പന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സേതുപതി താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ് തുറന്നത്. ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും രാഷ്ട്രീയത്തില്‍ വരാനുളള അവകാശമുണ്ടെന്നും ഇത് ചര്‍ച്ചയാക്കേണ്ടതില്ലെന്നുമാണ് താരം പറയുന്നത്.


Dont Miss: പെണ്‍കുട്ടികളുടെ മാറ് മറക്കാതെ ക്ഷേത്രാചാരം; ദുരാചാരം നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്; വീഡിയോ


‘ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും രാഷ്ട്രീയത്തില്‍ വരാനുളള അവകാശമുണ്ട്. ജനങ്ങളോട് സ്‌നേഹവും കരുണയും ഉളള ആര്‍ക്കുവേണമെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാം. ഇതില്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്നു മനസ്സിലാകുന്നില്ല. രജനിക്കും കമലിനും വരാം.’ താരം പറയുന്നു.

Advertisement