എഡിറ്റര്‍
എഡിറ്റര്‍
‘ ഈ ഇരിക്കുന്നത് ഒരു സൂപ്പര്‍ താരമാണ്’; വിജയ് സേതുപതിയുടെ സിംപ്ലിസിറ്റിയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്
എഡിറ്റര്‍
Wednesday 2nd August 2017 4:34pm

ചെന്നൈ: നമ്മുടെ ഇടയില്‍ നിന്നൊരാള്‍ അതാണ് തമിഴ് ജനതയ്ക്ക് വിജയ് സേതുപതിയെന്ന നടന്‍. സൂപ്പര്‍ താരങ്ങളും ആക്ഷന്‍ കില്ലാഡികളും വാഴുന്ന തമിഴ് സിനിമയ്ക്ക് അത്ര പരിചിതമല്ല സേതുപതിയെന്ന നടനെ. കാരണം താരജാഡകളോ താരപ്രഭയോ ഇല്ലാത്ത നടനാണ് അദ്ദേഹം. നൂറ് ശതമാനം നടന്‍. ഹീറോ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന ചിത്രങ്ങളിലൂടെ താര സങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന ജീവിതത്തിലൂടെ, എല്ലാം ഞെട്ടിക്കുകയാണ് വിജയ സേതുപതി.

വിജയ് സേതുപതിയുടെ ’96’ എന്ന സിനിമയുടെ സെറ്റില്‍നിന്നുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വെറും സാധാരണക്കാരനെപ്പോലെ തറയില്‍ വിജയ് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുളളത്.


Also Read:  റിമിയെ പൊക്കിയ ഷാരൂഖിനെ ‘കൈയിലെടുത്ത്’ വൈഷ്ണവ് ; ചിരിയടക്കാനാവാതെ കിംഗ് ഖാന്‍ 


വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 96. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ മൂന്നു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മനുഷ്യനായാണ് വിജയ് എത്തുന്നതെന്നും 96 വയസ്സുകാരനായിട്ടും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്.

ഷൂട്ടിങ് സെറ്റില്‍ മാത്രമല്ല ആരാധകരോടുളള പെരുമാറ്റത്തിലും വിജയ് സേതുപതി വ്യത്യസ്തനാണ്. വിജയ് സേതുപതിയെ ഒരുപാട് സ്‌നേഹത്തോടെ ഉമ്മ വയ്ക്കുന്ന ഒരു ആരാധകന്റെ ഒരൊറ്റ ചിത്രം നേരത്തെ വൈറലായിരുന്നു. ആരാധകരെ വെറും ആരാധകരായി മാത്രം കാണുന്ന നടന്മാരില്‍നിന്നും തന്റെ സ്വന്തമെന്ന പോലെ കാണുന്ന നടനാണ് വിജയ് സേതുപതി.

അതേസമയം വിജയ് സേതുപതിയും മാധവനും നായകന്മാരായ ‘വിക്രം വേദ’ മെഗാ വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഉടനിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisement