എല്ലാത്തിലും വിജയ് ഒന്നാമതെത്തണമെന്ന് ഒരച്ഛനെന്ന നിലയില്‍ ആഗ്രഹിക്കുന്നു; രാഷ്ട്രീയത്തില്‍ വിജയ്ക്ക് അടിത്തറയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് എസ്.എ. ചന്ദ്രശേഖര്‍
Entertainment news
എല്ലാത്തിലും വിജയ് ഒന്നാമതെത്തണമെന്ന് ഒരച്ഛനെന്ന നിലയില്‍ ആഗ്രഹിക്കുന്നു; രാഷ്ട്രീയത്തില്‍ വിജയ്ക്ക് അടിത്തറയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് എസ്.എ. ചന്ദ്രശേഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th September 2021, 11:28 am

ചെന്നൈ: രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍.

തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

”രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ വിജയ്ക്ക് അതുവേണ്ട. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു.

വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. ഞാനാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു അച്ഛനെന്ന നിലയില്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയ് സിനിമ ആസ്വദിക്കട്ടെ. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഞാന്‍ പറയില്ല,” എസ്.എ. ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് വിജയ് ഹരജി സമര്‍പ്പിച്ചത്. ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയെ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ തീരുമാനിച്ചതോടെയാണ് വിജയ് അച്ഛനും അമ്മയ്ക്കും മറ്റു ഒമ്പത് പേര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Vijay political party controversy, SA Chandrasekhar’s Response