'പ്രൊഫസര്‍ ആവാന്‍ നല്ലത് വിജയ്, അജിത്ത് ബൊഗോട്ട', ഷാരൂഖും ഉണ്ടാവും; മണി ഹീസ്റ്റ് സംവിധായകന്‍
Entertainment
'പ്രൊഫസര്‍ ആവാന്‍ നല്ലത് വിജയ്, അജിത്ത് ബൊഗോട്ട', ഷാരൂഖും ഉണ്ടാവും; മണി ഹീസ്റ്റ് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th May 2020, 10:37 pm

ഇന്ത്യയില്‍ മണി ഹീസ്റ്റ് റീമേക്ക് ചെയ്യുകയാണെങ്കില്‍ ആരൊക്കെ ആയിരിക്കും കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ നന്നായിരിക്കും എന്ന ചര്‍ച്ചകള്‍ നിരവിധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്നുണ്ട്. നിരവധി താരങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള ഫാന്‍ മേഡ് പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ മണി ഹീസ്റ്റിന്റെ സംവിധായകന്‍ സാക്ഷാല്‍ അലെക്‌സ് റോഡ്രിഗസ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാലോ. പറഞ്ഞു കഴിഞ്ഞു. ബിഹൈന്‍ഡ് വിഡ്‌സിനോടാണ് അലെക്‌സ് റോഡിഗ്രിസിന്റെ പ്രതികരണം. അതിങ്ങനെയാണ്.

പ്രൊഫസറായി വിജയ് ആണ് നല്ലത്. ബൊഗോട്ടയായി അജിത്തും. ബെര്‍ലിനെ അവതരിപ്പിക്കുവാന്‍ നല്ലത് ഷാരൂഖ് ഖാന്‍ ആണ് നല്ലതെന്നും അലെക്‌സ് റോഡ്രിഗസ് പറഞ്ഞു.

മണി ഹീസ്റ്റ് ആദ്യ സീസണ്‍ ആദ്യം റിലീസ് ആയപ്പോള്‍ ലോകമൊട്ടാകെ അത് ജനപ്രീതി നേടിയൊന്നുമില്ല. സ്‌പെയിനില്‍ ആയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുകയും ലോകമൊട്ടാകെ റിലീസ് ചെയ്യുകയും ചെയ്തതോടെ വന്‍ ജനപ്രീതി നേടി. ഞങ്ങള്‍ മറ്റൊരു സീരിസിന്റെ ചിത്രീകരണത്തിനൊരുങ്ങുകയായിരുന്നു ആ സമയത്തെന്നും അലെക്‌സ് റോഡ്രിഗസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.