എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
എഡിറ്റര്‍
Monday 21st August 2017 10:46pm

ആലപ്പുഴ: ഗതാഗതിമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ആലപ്പുഴ നഗരസഭാ കൗണ്‍സറാണ് ശുപാര്‍ശ നല്‍കിയത്. സ്വന്തം റിസോര്‍ട്ടിനായി സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന ആരോപണത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

തന്റെ റിസോര്‍ട്ട് ആയ ലെയ്ക്ക് പാലസിനുവേണ്ടി കായല്‍ കയ്യേറി , പൊതുഖജനാവിലെ പണം ഉപയോഗിച്ച് അനധികൃതമായി റോഡ് നിര്‍മ്മിച്ചു തുടങ്ങിയ ആരോപണങ്ങളാണ് തോമസ് ചാണ്ടി നേരിടുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി താന്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ആരോപണം ശക്തമായതിനെ തുടര്‍ന്ന എന്‍സിപിയും ഭിന്നതയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം കഴിയുന്നവരെ മന്ത്രി മാറിനില്‍ക്കണമെന്നാവിശ്യപ്പെട്ട് എട്ടോളം എന്‍സിപി ജില്ലാ പ്രസിഡന്റുമാരാണ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement