എഡിറ്റര്‍
എഡിറ്റര്‍
ഓവര്‍ടൈം : ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 8th June 2014 2:21pm

ksrtc0

തിരുവനന്തപുരം: ഓവര്‍ ടൈം ഡ്യൂട്ടിയെന്ന പേരില്‍ ജീവനക്കാര്‍ കെ.എസ.്ആര്‍.ടി.സിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി വിജലന്‍സ് റിപ്പോര്‍ട്ട്. രണ്ടര മണിക്കൂര്‍ ജോലി ചെയ്ത് എട്ട് മണിക്കൂറിന്റെ ശമ്പളം എഴുതിയെടുക്കുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

എന്നാല്‍ വിജലന്‍സ് റിപ്പോര്‍ട്ട് കൈമാറി ഏഴ് മാസമായിട്ടും നടപടിയും ഉണ്ടായിട്ടില്ല. ഓവര്‍ ടൈം ഡ്യൂട്ടിയെന്ന പേരിലുള്ള തിരിമറിക്ക് പിന്നില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്.

രാവിലെ ഒന്‍പത് മണിക്ക് തുടങ്ങി വൈകീട്ട് അഞ്ചിന് തീരുന്നതാണ് ഡ്യൂട്ടി ഷെഡ്യൂള്‍. എന്നാല്‍ നിശ്ചിത സമയപരിധിക്കകത്ത് പണി തീരുന്നില്ലെന്ന കാരണം പറഞ്ഞാണ് ജീവനക്കാര്‍ ഓവര്‍ടൈം നില്‍ക്കുന്നത്. അതേ സമയം വൈകീട്ട് ഏഴരയോടെ എല്ലാവരും ജോലി കഴിഞ്ഞ് മടങ്ങാറുണ്ടെന്നാണ് കണ്ടെത്തല്‍.

രണ്ട് മാസത്തിനിടെ അനധികൃതമായി അധിക ശമ്പളം കൈപ്പറ്റിയത് 3090 പേരാണെന്നാണ് കണക്ക്. തിരുവനന്തപുരത്ത് പാപ്പനംകോട്ടുള്ള സെന്‍ട്രല്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ വന്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് വിജലന്‍സ് അന്വേഷണം തുടങ്ങിയത്.

Advertisement