എഡിറ്റര്‍
എഡിറ്റര്‍
ബുള്ളറ്റ് രാജയില്‍ നായകന്‍ വിദ്യുത്
എഡിറ്റര്‍
Tuesday 12th March 2013 1:39pm

ബുള്ളറ്റ് രാജയില്‍  ഇര്‍ഫാന്‍ ഖാന്‍ പകരം വിദ്യുതിന് നായകന്‍. വെള്ളിത്തിരയില്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നടനാണ് ബോളിവുഡിലെ വിദ്യുത് ജംവാന്‍.

Ads By Google

പ്രേക്ഷകരുടെ മനസില്‍ എക്കാലവും ഓര്‍ക്കുന്ന ജീവിത ഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള  മിടുക്ക് അവസരങ്ങള്‍ക്കു പഞ്ഞമില്ലാതെ മുമ്പോട്ട് പോകാന്‍ വിദ്യുതിനെ സഹായിക്കുന്നുമുണ്ട്.

കാരണം ദിക്മന്‍ഷുവിന്റെ പുതിയ ചിത്രമായ ബുള്ളറ്റ് രാജയില്‍ മുമ്പ് ഇര്‍ഫാന്‍ ഖാന്‍  നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ മുമ്പു തന്നെ കരാര്‍ ഒപ്പിട്ട മറ്റൊരു ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ തിയ്യതിയുമായി ബുള്ളറ്റ് രാജ ഏറ്റുമുട്ടുമോയെന്ന ആശങ്കയാണ് ഈ പ്രൊജക്ടില്‍ നിന്നും പിന്മാറാന്‍ ഇര്‍ഫാനെ പ്രേരിപ്പിച്ചത്.

ഇദ്ദേഹത്തിന്റെ ചരസ്, പാന്‍ സിങ്, സാഹേബ് ബീവി ഔര്‍, ഗ്യാന്‍സ്റ്റര്‍ 2 എന്നി ചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു നായകന്‍.

എന്നാല്‍ ഈ നടനെ മാറ്റാനുള്ള തീരുമാനമെടുക്കുമ്പോള്‍ നായകസ്ഥാനത്തേക്ക് നിരവധി  പേരെ ബുള്ളറ്റ് രാജയുടെ നായകസ്ഥാനത്തേക്ക് ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും കണ്ടെത്താനായില്ലായെന്നും, വിദ്യുത് ഈ റോള്‍ ചെയ്യാന്‍ പ്രാപ്തനാണെന്നും  ദിക്മന്‍ഷു അഭിപ്രായപ്പെട്ടു.

Advertisement