എഡിറ്റര്‍
എഡിറ്റര്‍
ഇമ്രാനൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ വിദ്യ ബാലന് മോഹം
എഡിറ്റര്‍
Wednesday 26th June 2013 2:12pm

vidya,-imran

ഇമ്രാനൊപ്പം അല്‍പ്പം ചിത്രങ്ങള്‍ മാത്രമേ ചെയ്തുള്ളൂവെങ്കിലും വിദ്യക്ക് ഇമ്രാനെ വല്ലാതങ്ങ് ബോധിച്ചെന്നാണ് തോന്നുന്നത്. ഇമ്രാനൊപ്പം ഇനിയുമൊരുപാട് ചിത്രങ്ങള്‍ ചെയ്യണമെന്നാണത്രേ വിദ്യയുടെ ആഗ്രഹം.

ഇമ്രാനൊപ്പം പുതിയ ചിത്രമായ ഗഞ്ചാക്കറിന്റെ ചിത്രീകരണത്തിന് ശേഷമാണ് വിദ്യയ്ക്ക് ഇമ്രാന്റെ ജോലിയെ കുറിച്ച് മതിപ്പുണ്ടായിരിക്കുന്നത്. ഇമ്രാനൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമാണ്. പുതിയ ചിത്രം കണ്ടിട്ട് കൂടുതല്‍ പേര്‍ തങ്ങളെ ഒരുമിപ്പിച്ച് ചിത്രങ്ങള്‍ എടുക്കട്ടേയെന്നും വിദ്യ പറയുന്നു.

Ads By Google

ഡേര്‍ട്ടി പിക്ചറിന് ശേഷം ഇമ്രാനൊപ്പം ഉടനെയൊന്നും ഒരു ചിത്രം ചെയ്യാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല. ഗഞ്ചാക്കര്‍ വളരെ വ്യത്യസ്തമായ ചിത്രമാണ്. ഞങ്ങള്‍ ഇരുവരും അവതരിപ്പിക്കുന്നത് വ്യത്യസ്തമായ വേഷങ്ങളാണ്. വിദ്യ പറയുന്നു.

ഇമ്രാന്‍ മികച്ച നടനാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വളരെ വലിയ അനുഭവമാണ്. ഗഞ്ചാക്കര്‍ വളരെ രസകരമായ ചിത്രമായിരുന്നത് കൊണ്ട് തന്നെ അദ്ദേഹം വളരെ രസകരമായാണ് അദ്ദേഹം അഭിനയിച്ചത്. വിദ്യയ്ക്ക് ഇമ്രാനെ കുറിച്ച് പറഞ്ഞ് മതിയാകുന്നില്ല.

ഇനി വിദ്യയെ കുറിച്ച് ഇമ്രാന്‍ പറയുന്നത് കേള്‍ക്കുക. ഡേര്‍ട്ടി പിക്ചര്‍ വിദ്യയെ കൂടാതെ പൂര്‍ണമാകാത്തത് പോലെ ഗഞ്ചാക്കറും വിദ്യയില്ലാതെ അപൂര്‍ണമാണ്.

വിദ്യ വളരെ വലിയ നടിയാണ്. ഗഞ്ചാക്കറിലെ വേഷം വിദ്യ മനോഹരമാക്കിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി പറയുന്നു.

Advertisement