എഡിറ്റര്‍
എഡിറ്റര്‍
‘ചതിക്കും വഞ്ചനയ്ക്കും നടുവിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്; ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല’; സില്‍ക് സ്മിതയെ കുറിച്ച് ഡെര്‍ട്ടി പിക്ചര്‍ നായിക വിദ്യാ ബാലന്‍
എഡിറ്റര്‍
Monday 21st August 2017 10:19pm

മുംബൈ: ഡെര്‍ട്ടി പിക്ചറിലൂടെ ഗ്ലാമര്‍ റാണി സില്‍ക്ക് സ്മിതയെ തിരശ്ശീലയിലേക്ക് മടക്കി കൊണ്ടു വന്ന താരമാണ് വിദ്യാബാലന്‍. വിദ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയവും വിദ്യ എന്ന ലേഡി ഖാന്റെ വളര്‍ച്ചയുടെ തുടക്കുവുമായിരുന്നു ആ ചിത്രം. സില്‍ക്കിനെ കുറിച്ച് മനസു തുറക്കുകയാണ് വിദ്യയിവിടെ. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യ മനസ് തുറന്നത്.

‘ഞാന്‍ തെന്നിന്ത്യാക്കാരി എന്ന നിലയ്ക്ക് സില്‍ക്ക് സ്മിതയുടെ എല്ലാ പടങ്ങളും കാണുക പതിവാണ്. വളരെ വ്യത്യസ്തമാണ് അവരുടെ അഭിനയം. പടങ്ങളുടെ വിജയത്തിന് അവരുടെ അഭിനയമാണ് പ്രധാന കാരണം. പക്ഷേ അവര്‍ ഏകാകിനിയായിരുന്നു. അവര്‍ക്ക് സംരക്ഷകരായി ആരുമില്ലായിരുന്നു. വെറുപ്പും ചതിയും നയവഞ്ചന എന്നിവകള്‍ക്ക് മധ്യേ അവര്‍ ജീവിച്ചുപോന്നു. വളരെ ശോചനീയമായ ജീവിതം. ഒടുവില്‍ ആത്മഹത്യയില്‍ അവസാനിക്കുകയാണ് ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ തക്കതായ ഒരു തെറ്റും അവര്‍ ചെയ്തിരുന്നില്ല.’ വിദ്യ പറയുന്നു.

‘ഡേര്‍ട്ടി പിക്ചര്‍’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന രംഗത്ത് ഞാനാകെ തളരുകയായിരുന്നു. എനിക്ക് പൊട്ടിക്കരയാന്‍ തോന്നി. അവിടെ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ആ നിമിഷങ്ങളില്‍ അവരുടെ മാനസിക നില എങ്ങനെയായിരിക്കും, അവര്‍ തന്റെ മുന്നിലുള്ള ഇരുണ്ട ലോകത്തെ എങ്ങനെ നേരിട്ടു. എന്നൊക്കെ ഞാന്‍ അപ്പോള്‍ ചിന്തിച്ചുപോയി. ഞാന്‍ മാനസികമായി തളര്‍ന്നുപോയി. പിറ്റേന്നാള്‍ കടുത്ത പനി ബാധിച്ച് എട്ടുദിവസം വരെ ആശുപത്രിയില്‍ കഴിഞ്ഞു. ശ്വാസംമുട്ട് അനുഭവപ്പെട്ടു. ശ്ശെ.. എന്തൊരു ജീവിതം എന്ന് ചിന്തിക്കാന്‍ എനിക്കു തോന്നി. വിദ്യ പറയുന്നു.


Also Read:  ‘പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക് ;മലപ്പുറത്തെ വീട്ടില്‍ മുലപ്പാലിനായി തൊള്ളകീറിക്കരയുന്ന പൈതലിനെ ഓര്‍ത്ത് നെഞ്ച് പിടയുന്നുവെന്ന് ഷിംന അസീസ്


സിനിമയിലെന്ന പോലെ സമൂഹത്തിലെ സ്ത്രീവിരുദ്ധതയ്ക്കും പുരുഷമേലാളിത്തനെതിരേയും വിദ്യ ശബ്ദമുയര്‍ത്തുന്നു. നാം ധരിക്കുന്ന വസ്ത്രങ്ങളില്‍ നിറം മാറ്റം വന്നാല്‍ പോരാ. നമ്മുടെ ലക്ഷ്യങ്ങളില്‍ മാറ്റം വരണം. സമൂഹത്തില്‍ ആണും പെണ്ണും തുല്യരാണെന്ന് പറയപ്പെടുന്നു. പക്ഷേ പെണ്ണിനെ വേര്‍പെടുത്തുകയാണ് സമൂഹെന്നും വിദ്യ അഭിപ്രായപ്പെടുന്നു.

ഞാനും എന്റെ ഭര്‍ത്താവും രണ്ടു സംസ്ഥാനങ്ങളില്‍ ജനിച്ചവരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് രണ്ടു കുടുംബങ്ങളെ സംയോജിപ്പിക്കുന്ന ചടങ്ങ് മാത്രമേയുള്ളൂ. ഒരുമിച്ചുതന്നെയാണ് ഞങ്ങള്‍ ദീപാവലിയും ക്രിസ്മസും ആഘോഷിക്കുക. ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നു. വിവാഹം കഴിഞ്ഞ് നാലുവര്‍ഷമാകുന്നു. എങ്കിലും ഏറെ നേരം ഒരുമിച്ച് കഴിയുക വിരളമാണ്, കുടുംബത്തെ കുറിച്ച് വിദ്യാ ബാലന്‍ പറയുന്നത് ഇങ്ങനെയാണ്.

Advertisement