ഇനിയാണ് വിധി, മനസാഗ്രഹിക്കുന്ന വിധി; കണ്ണന്‍ താമരക്കുളം ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്ത്
Entertainment news
ഇനിയാണ് വിധി, മനസാഗ്രഹിക്കുന്ന വിധി; കണ്ണന്‍ താമരക്കുളം ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 2:28 pm

അനൂപ് മേനോന്‍, മനോജ് കെ ജയന്‍ ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിധി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സൂര്യ ടി.വി യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

കൊച്ചി മരടില്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റിയ സംഭവത്തെ ആധാരമാക്കി എടുത്തതാണ് ചിത്രം. ഒരു ഫാമിലി ഡ്രാമ ത്രില്ലര്‍ ചിത്രമായിരിക്കും വിധി എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. കോടതി വിധിയില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയതിനെത്തുടര്‍ന്നുള്ള വിവിധ കുടുംബങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടി, സെന്തില്‍ കൃഷ്ണ, സുധീഷ്, കൈലാഷ്, സരയു, നൂറിന്‍ ഷെരീഫ്, ഹരീഷ് കണാരന്‍, അബു സലിം, അഞ്ജലി നായര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദിനേഷ് പള്ളത്ത് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റര്‍ വി.ടി. ശ്രീജിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vidhi movie trailer released