ഡിസംബറില്‍ വീഡിയോകള്‍ ഫ്രീയായി കാണാം; ഇന്ത്യക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ്
web stream
ഡിസംബറില്‍ വീഡിയോകള്‍ ഫ്രീയായി കാണാം; ഇന്ത്യക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി നെറ്റ്ഫ്‌ളിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th November 2020, 11:59 am

ന്യൂദല്‍ഹി : ഡിസംബറില്‍ കിടിലന്‍ ഓഫറുമായി വീഡിയോ സ്ട്രീമീഗ് സര്‍വ്വീസായ നെറ്റ്ഫ്‌ളിക്‌സ്. ഡിസംബര്‍ മാസത്തിലെ രണ്ട് ദിവസം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ സേവനം ലഭ്യമാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് ഒരുങ്ങുന്നത്.

കൂടുതല്‍ പേരെ വരിക്കാരാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്.

അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കുക. ഈ ദിവസങ്ങളില്‍ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങയവയെല്ലാം സൗജന്യമായി കാണാന്‍ സാധിക്കും.

199, 399, 649, 799 എന്നിങ്ങനെയാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിലവിലെ പ്ലാന്‍കള്‍. ലോക്ക്ഡൗണ്‍ സമയത്ത് ലോകം മുഴുവനും പ്രത്യേകിച്ച് ഇന്ത്യയിലും വന്‍ കുതിച്ച്ചാട്ടമായിരുന്നു ബിസിനസില്‍ നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Videos will be available for free in December; Netflix with great offer for Indians