നിമിഷ ടോം
നിമിഷ ടോം
കുമ്പളം ടോള്‍ വികസന പദ്ധതിക്കെതിരെ നാട്ടുകാര്‍
നിമിഷ ടോം
Saturday 30th December 2017 9:38am
Saturday 30th December 2017 9:38am

കുമ്പളം ടോള്‍ വികസന പദ്ധതിക്കെതിരെ നാട്ടുകാര്‍ സമരത്തില്‍. സ്വന്തം ഭൂമി നഷ്ടമാകാതിരിക്കാന്‍ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം സമരം ചെയ്യുകയാണിവിടെ. ദേശീയപാതയ്ക്കും റെയില്‍വെ പാളത്തിനും വേണ്ടി പലകുറി കീറിമുറിക്കപ്പെട്ടതാണ് കുമ്പളം. വികസനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിട്ടും ഇവര്‍ തിരിച്ചൊന്നും പറഞ്ഞില്ല. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി കിടപ്പാടം നഷ്ടപ്പെടുമെന്നായപ്പോഴാണ് ഇവര്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്.

ജനവാസ മേഖലയില്‍ ടോള്‍ വികസനം നടത്തി പ്രദേശവാസികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. എഴുപതോളം കുടുംബങ്ങളെയാണ് ടോള്‍ പ്ലാസയുടെ പാര്‍ക്കിങ്ങിനായി കുടിയൊഴിപ്പിക്കുന്നത്. ഈ മേഖലയില്‍ നിന്നും മാറ്റിയാല്‍ പാര്‍ക്കിങിന് സ്ഥലം കണ്ടെത്താനാവുന്നതാണ്. എന്നിട്ടും ജനവാസ മേഖലയില്‍ത്തന്നെ കെട്ടിടം വേണമെന്ന വാശിയിലാണ് അതോരിറ്റിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും കുടിയൊഴിപ്പിക്കപ്പെടാന്‍ കുമ്പളം നിവാസികള്‍ക്ക് കഴിയില്ല. ദിവസക്കൂലിക്ക് പണിയെടുത്ത് കുടുംബം പോറ്റുന്നവരെ കുടിയൊഴിപ്പിച്ച് ടോള്‍പ്ലാസ വികസനം നടത്താന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഇവര്‍.

നിമിഷ ടോം