എഡിറ്റര്‍
എഡിറ്റര്‍
ജയവും പരാജയവും വിഷയമല്ല: സൗദിയിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍
എഡിറ്റര്‍
Tuesday 15th December 2015 2:57pm

saudi-women-voteജിദ്ദ: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ത്രീകള്‍ക്കൊപ്പം തന്നെ അവരുടെ വിജയത്തില്‍ പങ്കുചേരുകയാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സൗദി യുവതികളും.

തിരഞ്ഞെടുപ്പിനായി തങ്ങള്‍ വിനിയോഗിച്ച ശ്രമങ്ങളില്‍ അഭിമാനമുണ്ടെന്നും തുടര്‍ന്നും മത്സരരംഗത്ത് തങ്ങളെ പ്രതീക്ഷിക്കാമെന്നുമാണ് ഇവര്‍ പറയുന്നത്.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലുള്ള സ്ഥാനാര്‍ത്ഥിത്വം ഒരു സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നെന്നും തോല്‍വിയില്‍ യാതൊരു വിഷമമോ പരിഭവമോ ഇല്ലെന്നും മിയാദ്‌സാമി സക്‌റയെന്ന വനിതാ സ്ഥാനാര്‍ത്ഥി പറയുന്നു.

തോല്‍വി ഒരിക്കലും തന്നെ പിന്നോട്ട് നയിക്കില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഊര്‍ജമാണ് ഈ തോല്‍വി നല്‍കുന്നത്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പൊതുസമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്നും ഈ തിരഞ്ഞെടുപ്പിലൂടെ പഠിച്ചെന്നും ഇത് തുടര്‍ന്നും പ്രാവര്‍ത്തികമാക്കുമെന്നും ഇവര്‍ പറയുന്നു.

സൗദി പോലൊരു രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എന്നത് തന്നെ വലിയ കാര്യമാണെന്ന് അയിഷ അല്‍ റുഖിയെന്ന സ്ഥാനാര്‍ത്ഥി പറയുന്നു.

സമൂഹത്തിന്റെ ഏതൊരു മേഖലയിലും സ്ത്രീകള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് തങ്ങളുടെ സ്ഥാനര്‍ത്ഥിത്വം എന്നും അവര്‍ പറഞ്ഞു.

Advertisement