എഡിറ്റര്‍
എഡിറ്റര്‍
”പൂവും പൂമ്പാറ്റയും” ( Vaginas and Butterflies)
എഡിറ്റര്‍
Thursday 14th March 2013 4:30pm

മതവും അധികാര വ്യവസ്ഥയും തയ്യാറാക്കിയ തിരക്കഥയനുസരിച്ച് തന്റെ റോളുകള്‍ വിധേയത്തോടെ അഭിനയിച്ച് തീര്‍ക്കുവാനാണ് ഓരോ പെണ്ണും ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങളില്‍ നിന്ന് കുതറിമാറി പാപവും വിശുദ്ധിയും ശരീരത്തിന്മേല്‍ അതിന്റെ അന്വേഷണങ്ങള്‍ക്ക് മേല്‍ നടത്തുന്ന വിചാരണകളെ ധീരമായി നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ മത, ആണ്‍ അധികാരത്തിനെതിരെ നടത്തുന്ന യുദ്ധ പ്രഖ്യാപനമാണ് അര്‍ജ്ജന്റീനന്‍ യുവ എഴുത്തുകാരി വിക്ടോറിയ കാസിറസിന്റെ ‘പൂവും പൂമ്പാറ്റയും’ എന്ന ലഘുനോവല്‍.

ബുക്ക് ന്യൂസ്/ സ്മിത. എന്‍

പുസ്തകം: ”പൂവും പൂമ്പാറ്റയും” ( Vaginas and Butterflies)
എഴുത്തുകാരി : വിക്ടോറിയ കാസിറസ്
പരിഭാഷ : ജയന്‍ ശിവപുരം
വിഭാഗം: നോവല്‍
പേജ്: 90
വില: 60 രൂപ
പ്രസാധകര്‍: ഒലീവ് പബ്ലിക്കേഷന്‍

മതവും അധികാര വ്യവസ്ഥയും തയ്യാറാക്കിയ തിരക്കഥയനുസരിച്ച് തന്റെ റോളുകള്‍ വിധേയത്തോടെ അഭിനയിച്ച് തീര്‍ക്കുവാനാണ് ഓരോ പെണ്ണും ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങളില്‍ നിന്ന് കുതറിമാറി പാപവും വിശുദ്ധിയും ശരീരത്തിന്മേല്‍ അതിന്റെ അന്വേഷണങ്ങള്‍ക്ക് മേല്‍ നടത്തുന്ന വിചാരണകളെ ധീരമായി നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ മത, ആണ്‍ അധികാരത്തിനെതിരെ നടത്തുന്ന യുദ്ധ പ്രഖ്യാപനമാണ് അര്‍ജ്ജന്റീനന്‍ യുവ എഴുത്തുകാരി വിക്ടോറിയ കാസിറസിന്റെ ‘പൂവും പൂമ്പാറ്റയും’  എന്ന ലഘുനോവല്‍.

Ads By Google

എഴുത്തുകാരിയും കഥാപാത്രവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയും രണ്ടുപേരുടേയും അനുഭവങ്ങള്‍ ഒന്നാവുകയും ചെയ്യുന്ന ആഖ്യാനരീതിയും പൂവും പൂമ്പാറ്റയും അഥവാ യോനികളും പൂമ്പാറ്റകളും എന്ന ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

ഈ ലോകത്ത് രണ്ട് ചോയിസുകളാണ് പെണ്ണുങ്ങള്‍ക്കുള്ളത്. സമൂഹവും മതവും പാരമ്പര്യമൂല്യങ്ങളുമെല്ലാം ചേര്‍ന്ന് നിര്‍മ്മിച്ച പെണ്‍ മാതൃകയെ അനുകരിക്കല്‍ അല്ലെങ്കില്‍ എല്ലാത്തരം അധികാര വ്യവസ്ഥയോടും കലഹിച്ച് സ്വതന്ത്രമായ അസ്ഥിത്വം കണ്ടെടുക്കാനുള്ള യുദ്ധത്തില്‍ ഏര്‍പ്പെടല്‍.

ഇതില്‍ ആദ്യത്തെ മാര്‍ഗ്ഗം വ്യാജമായ സുഖവും സ്വസ്ഥതയും നല്‍കും എന്നതില്‍ സംശയമില്ല. എന്നാല്‍ രണ്ടാമത്തേത് രക്തവും ജീവനും എല്ലാം നല്‍കിക്കൊണ്ടുള്ള ധീരമായ പോരാട്ടമാണ്.

മുറിവുകളും അപമാനങ്ങളും നാടുകടത്തലുകളും വധഭീഷിയുമെല്ലാം തളര്‍ത്തിയേക്കാം. തസ്‌ലീമ നസ്രീനെപോലെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ ഓടിപ്പോകേണ്ടി വന്നേക്കാം.

പുസ്തകങ്ങള്‍ പാപത്തിലേക്കുള്ള വാതിലുകളാണെന്ന മതത്തിന്റെ വാക്കുകള്‍ അവള്‍ക്ക് വായനയുടെ ലോകം നിഷേധിച്ചു. എന്നാല്‍ കാരാഗൃഹം പോലെയുള്ള അമ്മായിയുടെ വീട്ടിലെ മുകളിലത്തെ മുറിയില്‍ അര്‍ദ്ധരാത്രിയില്‍ ഒളിച്ചിരുന്നു വായിച്ച പുസ്തകങ്ങള്‍ മറിയയുടെ ജീവിത വീക്ഷണങ്ങളെ അപ്പാടെ മാറ്റിമറിച്ചു.

റോസ ലക്‌സംബര്‍ഗിനെപ്പോലെ തെരുവില്‍ കൊല്ലപ്പെട്ടേക്കാം. കടുത്ത സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ കഴിയാതെ രാജലക്ഷ്മിയെപ്പോലെ വിര്‍ജീനിയ വൂള്‍ഫിനെപ്പോലെ സില്‍വിയാ പ്ലാത്തിനെപ്പോലെ സ്വയം മരണത്തെ വരിക്കേണ്ടി വന്നേക്കാം.

മരണം വരെയുള്ള പോരാട്ടം അതിന് അനിവാര്യമാണ്. ഇങ്ങനെ സ്വയം നിര്‍ണ്ണായവകാശത്തിന് പോലും സാധ്യമല്ലാത്ത കടുത്ത യാഥാസ്ഥിതികത്വത്തിന്റെ പുറന്തോടുകളില്‍ നിന്ന് പുറത്ത് കടന്ന ‘മറിയ’ എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെ ഈ പോരാട്ടത്തിലേക്ക് വിക്ടോറിയ കാസിറസും അണിചേരുന്നു.

ശരീരത്തിന്റെ താല്‍ക്കാലിക സുഖാനുഭൂതികള്‍ യാന്ത്രികമായും നിരര്‍ത്ഥകമായും മാറുന്നതറിഞ്ഞ് ഈവ മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

മതം എങ്ങനെയാണ് ഒരു പെണ്‍കുട്ടിയിലെ നൈസര്‍ഗിക ചിന്തകളെ, സ്വാതന്ത്ര്യ ബോധത്തെ, സാഹസികതയെ എല്ലാം നിഷേധിച്ച് അവളെ കാരാഗൃഹത്തിലടച്ചത് എന്ന് മറിയ എന്ന കഥാപാത്രത്തിലൂടെ വിക്ടോറിയ വരച്ചുകാട്ടുന്നു.

നോവലിലെ കേന്ദ്രകഥാപാത്രമായ മറിയ വിശുദ്ധയും കന്യകയുമായി ജീവിക്കണമെന്നാണ് അവളെ വളര്‍ത്തിയ അമ്മായിയും പഠിപ്പിച്ച അദ്ധ്യാപകരും എല്ലാം ആഗ്രഹിച്ചത്.

പുസ്തകങ്ങള്‍ പാപത്തിലേക്കുള്ള വാതിലുകളാണെന്ന മതത്തിന്റെ വാക്കുകള്‍ അവള്‍ക്ക് വായനയുടെ ലോകം നിഷേധിച്ചു. എന്നാല്‍ കാരാഗൃഹം പോലെയുള്ള അമ്മായിയുടെ വീട്ടിലെ മുകളിലത്തെ മുറിയില്‍ അര്‍ദ്ധരാത്രിയില്‍ ഒളിച്ചിരുന്നു വായിച്ച പുസ്തകങ്ങള്‍ മറിയയുടെ ജീവിത വീക്ഷണങ്ങളെ അപ്പാടെ മാറ്റിമറിച്ചു.

മതവും സമൂഹവും തടഞ്ഞുനിര്‍ത്തിയ അവളിലെ അന്വേഷണ ബുദ്ധിയും സ്വാതന്ത്ര്യ ബോധവും ചോദ്യം ചെയ്യാനുള്ള കഴിവുമെല്ലാം പുസ്തകങ്ങള്‍ അവള്‍ക്ക് വീണ്ടെടുത്തു കൊടുക്കുന്നു.

സ്വയം പുതുക്കിപ്പണിയുന്നതിന്, തന്നില്‍ അനുഭവങ്ങള്‍ നിറക്കുന്നതിന് ലൈംഗിക സ്വാതന്ത്യ പ്രഖ്യാപനം നടത്തി പാപത്തിന്റെ വഴി തിരഞ്ഞെടുത്ത മറിയ തന്റെ പേര് ഈവ എന്നാക്കി മാറ്റുന്നു.

ഓരോ പുരുഷശരീരങ്ങളിലും അവള്‍ തന്നെയാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ മനുഷ്യപ്രതിമകളുടെ തലകള്‍ നിറഞ്ഞ മുറിയില്‍ രൂപം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത പുരുഷനോടൊത്ത് രതിയിലേര്‍പ്പെട്ട രാത്രിയില്‍ വീണ്ടും ഒരു തിരിച്ചറിവിന്റെ ലോകത്തേക്ക് അവള്‍ ആനിയിക്കപ്പെടുന്നു.

”യോനികളും പൂമ്പാറ്റകളും’ എന്നാണ് വിക്ടോറിയ തന്റെ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് നല്‍കിയ പേര്. എന്നാല്‍ ഇത് മലയാളത്തിലേക്ക് വരുമ്പോള്‍ കപടസദാചാരത്തിന്‍ിറെയോ അല്ലെങ്കില്‍ അശ്ലീലകൃതിയെന്ന് തെറ്റിദ്ധരിക്കുമോ എന്ന ഭയത്തിന്റെയോ കാരണത്താല്‍ പരിഭാഷകനായ ജയന്‍ ശിവപുരം ‘പൂവും പൂമ്പാറ്റയും’ എന്നാണ് പേര് നല്‍കിയത്.

ശരീരത്തിന്റെ താല്‍ക്കാലിക സുഖാനുഭൂതികള്‍ യാന്ത്രികമായും നിരര്‍ത്ഥകമായും മാറുന്നതറിഞ്ഞ് ഈവ മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഏത് വഴിയാണ് ഇനി എന്ന ചോദ്യവുമായി നില്‍ക്കുമ്പോള്‍ അലമാരയില്‍ നിന്നും ഈവയുടെ തലയിലേക്ക് വീണ പുസ്തകം- അഡ്വഞ്ചേഴ്‌സ് ഓഫ് ടോംസ്വോയര്‍.

പുതിയ സാഹസികതയുടെ ലോകത്തേക്ക് അവളെ നയിക്കുന്നു. അക്ഷരങ്ങള്‍ തുറന്ന അനന്തമായ സാധ്യതകളില്‍ അവള്‍ തന്റെ വഴി നിശ്ചയിക്കുന്നു. അപ്പോള്‍ ഈവ പഴയ ഗ്രീക്ക് പുരാണ കഥയിലെ പാണ്ടോറയായിമാറുന്നു. എഴുത്ത് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.

ലാറ്റിനമേരിക്കന്‍ സാഹിത്യ പാരമ്പര്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു ആഖ്യാന ശൈലിയാണ് വിക്ടോറിയ സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ അധികാരമാറ്റങ്ങള്‍ക്കും രക്തരൂക്ഷിതമായ വിപ്ലവങ്ങള്‍ക്കും ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജ്ജന്റീനയുടെ സാമൂഹിക രാഷ്ട്രീയ ചിത്രങ്ങളോ അവയെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ഒന്നും തന്നെ ഈ കൃതിയില്‍ ദര്‍ശിക്കാനാവില്ല.

മറിച്ച് കടുത്ത യഥാസ്ഥിക മത സദാചാര ബോധങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്ക് തികച്ചും വ്യക്തിനിഷ്ടമായി നടത്തുന്ന ഇടപെടലുകളും അന്വേഷണങ്ങളും ഈ നോവലിലുണ്ട്.

”യോനികളും പൂമ്പാറ്റകളും’ എന്നാണ് വിക്ടോറിയ തന്റെ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് നല്‍കിയ പേര്. എന്നാല്‍ ഇത് മലയാളത്തിലേക്ക് വരുമ്പോള്‍ കപടസദാചാരത്തിന്‍ിറെയോ അല്ലെങ്കില്‍ അശ്ലീലകൃതിയെന്ന് തെറ്റിദ്ധരിക്കുമോ എന്ന ഭയത്തിന്റെയോ കാരണത്താല്‍ പരിഭാഷകനായ ജയന്‍ ശിവപുരം ‘പൂവും പൂമ്പാറ്റയും’ എന്നാണ് പേര് നല്‍കിയത്.

നോവലില്‍ യോനിയെ ആണധികാരത്തിന്റെ അല്ലെങ്കില്‍ മതബോധത്തിന്റെ പാപ വിശുദ്ധ സങ്കല്‍പ്പങ്ങളെ ആക്രമിക്കാനുള്ള ശക്തമായ ആയുധമായാണ് ഈവ ഉപയോഗിക്കുന്നത്.

അതിന് സൗമ്യവും മൃദുലവുമായ പൂവിന്റെ കാല്‍പ്പനിക ഭംഗിയൊട്ടുമില്ല. ലളിതവും അനായാസവുമായാണ് ജയന്‍ ശിവപുരം ഈ ലഘുനോവലിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഒലിവ് പബ്ലികക്കേഷന്‍സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയത് ടി.പി രാജീവനാണ്.

യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ സത്യസന്ധമായി പകര്‍ത്തുമ്പോള്‍ അത് വായനക്കാരുടെ ആത്മാവിനെ സ്പര്‍ശിക്കും. അത്തരമൊരു സത്യസന്ധമായ രചനാ പരീക്ഷണമാണ് വിക്ടോറിയ കാസിറസിന്റെ പൂവും പൂമ്പാറ്റയും എന്ന നോവല്‍.

ജീവിതവും ഭാവനയും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ നോവലില്‍ പെണ്ണിന്റെ കണ്ണിലൂടെയുള്ള അവളുടെ തന്നെ ലോകത്തേക്കുള്ള കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.

Book:”Poovum Pumbattayum” ( Vaginas and Butterflies)

Novel
Author : Victoria Caceres
Page: 90
Rupees: Sixty
Publishers: Olive Publications

Advertisement