എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന്റെ സീനിയര്‍ ക്രിക്കറ്റ് താരം ബാലന്‍ പണ്ഡിറ്റ് അന്തരിച്ചു
എഡിറ്റര്‍
Wednesday 5th June 2013 7:44pm

balan-panditt

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സീനിയര്‍ താരങ്ങളിലൊരാളായ ബാലന്‍ പണ്ഡിറ്റ് അന്തരിച്ചു. വാര്‍ദ്ധ്യകസഹജമായ രോഗത്തെ തുടര്‍ന്ന് പറവൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
Ads By Google

കേരളാ ക്രിക്കറ്റിലെ ആദ്യകാല സൂപ്പര്‍ താരങ്ങളിലൊരാളായ പണ്ഡിറ്റ് 13 കളികളില്‍ കേരള ടീമിനെ നയിച്ചിട്ടുണ്ട്. രഞ്ജിട്രോഫിയില്‍ തിരുക്കൊച്ചിക്ക് വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ഒരു ഇരട്ടശതകം ഉള്‍പ്പെടെ അഞ്ചു സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ 2317 റണ്‍സ് നേടിയിട്ടുള്ള  ബാലന്‍ പണ്ഡിറ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 262 ആണ്. മധ്യനിര ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു ബാലന്‍ പണ്ഡിറ്റ് വിദേശ ക്ലബ്ബിനു വേണ്ടി കളിച്ച ആദ്യ മലയാളി കൂടിയാണ്.

കേരളത്തിലാണ് ജനിച്ചതെങ്കിലും 1920 ല്‍ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ബോംബെയില്‍ എത്തിയ ബാലന്‍ പണ്ഡിറ്റ് അവിടെ വെച്ചാണ് ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പഠിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സെലക്ടറായും കോച്ചായും കഴിവ് തെളിയിക്കാന്‍ ബാലന്‍ പണ്ഡിറ്റിന് സാധിച്ചു.  ബോംബെയില്‍ സുനില്‍ ഗവാസ്‌ക്കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍ എന്നിവര്‍ കളിച്ച  ക്ലബ്ബിന് വേണ്ടി പാഡണിഞ്ഞ അദ്ദേഹത്തെ കേരളത്തിലേക്ക് എത്തിച്ചത് ഗോദവര്‍മ്മ രാജാവായിരുന്നു.

അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരം തിരുക്കൊച്ചിക്ക് വേണ്ടി 1947 ല്‍ രഞ്ജിട്രോഫി കളിച്ചു. 1955-60 കളില്‍ ഇംഗ്ലണ്ടില്‍ പോയ അദ്ദേഹം കൗണ്ടി ടീമായ ഡര്‍ഹത്തിനുവേണ്ടി കളിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

Advertisement