എഡിറ്റര്‍
എഡിറ്റര്‍
അയോധ്യ വിധി ബി.ജെ.പിയില്‍ നരേന്ദ്രമോദി-അമിത് ഷാ പക്ഷത്തിന് മേല്‍ക്കൈ നല്‍കുന്നതെന്ന് വെങ്കിടേഷ് രാമകൃഷ്ണന്‍
എഡിറ്റര്‍
Wednesday 19th April 2017 11:14am

കോഴിക്കോട്: അയോധ്യ കേസില്‍ ഇന്ന് വന്ന സുപ്രീം കോടതി വിധി ബി.ജെ.പിയ്ക്കുള്ളിലെ രാഷ്ട്രീയത്തില്‍ അദ്വാനി പക്ഷത്തിന് മേല്‍ നരേന്ദ്രമോദി-അമിത് ഷാ പക്ഷത്തിന് മേല്‍ക്കൈ നല്‍കുന്നതാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. രാഷ്ട്രപതി സ്ഥാനം നോട്ടമിട്ടുള്ള അദ്വാനിയുടെ നീക്കങ്ങള്‍ക്ക് തടയിടാനായതിനാല്‍ മോദി പക്ഷത്തിന് ഗുണകരമായ വിധിയാണ് ഇതെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ ഗൂഢാലോചനയില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്. അദ്വാനി, ഉമാഭാരതി, മുരളിമനോഹര്‍ ജോഷി തുടങ്ങിയ 13 പ്രതികള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.


Don’t Miss: ‘ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്?’; മോഹന്‍ലാലിനെ വിമര്‍ശിച്ച ‘ദേശ്‌ദ്രോഹി’ സംവിധായകന് സമൂഹമാധ്യമങ്ങളില്‍ തെറിയഭിഷേകം


ജസ്റ്റിസുമാരായ പി.സി ഘോഷ് റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുള്‍പ്പെടെ 19 ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനിര്‍ത്തണം എന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.

അദ്വാനിയുടെ പേരിലുണ്ടായിരുന്ന ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. റായ്ബറേലിയെ മജിസ്ട്രേറ്റ് കോടിതിയില്‍ വിചാരണ നടന്നിരുന്ന കേസ് ലക്നൗ കോടതിതിലേക്ക് മാറ്റി വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Advertisement