ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മാത്രമല്ല ദേശസ്‌നേഹം; ജാതിയുടെയും നഗര- ഗ്രാമത്തിന്റെയും വേര്‍തിരിവുകള്‍ കാണിക്കരുതെന്നും വെങ്കയ്യ നായിഡു
national news
ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മാത്രമല്ല ദേശസ്‌നേഹം; ജാതിയുടെയും നഗര- ഗ്രാമത്തിന്റെയും വേര്‍തിരിവുകള്‍ കാണിക്കരുതെന്നും വെങ്കയ്യ നായിഡു
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 9:26 pm

ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കുന്നത് മാത്രമല്ല ദേശസ്‌നേഹമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദല്‍ഹിയില്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ നഗരത്തിന്റെയും ഗ്രാമത്തിന്റെയും ജാതിയുടെയും വ്യത്യാസ്ം ഉപയോഗിച്ച് വേര്‍ത്തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതിന് വലിയ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read  ഡി.എം.കെ അധികാരത്തില്‍ എത്തിയാല്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരും; എം.കെ സ്റ്റാലിന്‍

പരമ്പരാഗത മൂല്യങ്ങളെ സംരക്ഷിക്കാന്‍ പഠിക്കണമെന്നും യുവാക്കള്‍ സാമൂഹിക തിന്മകള്‍, മതഭ്രാന്ത്, മുന്‍വിധികള്‍ എന്നിവക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ ഉണ്ടാവണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ധൈര്യമുള്ള യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവിയെന്നും പുതിയ ഇന്ത്യ അഴിമതി, നിരക്ഷരത, ഭയം, വിശപ്പ് എന്നിവയില്‍ നിന്ന് വിമുക്തിയുണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Doolnews video