എഡിറ്റര്‍
എഡിറ്റര്‍
വെനസ്വേലന്‍ വൈസ് പ്രസിഡന്റായി നിക്കോളാസ് മദുരോയെ നാമനിര്‍ദേശം ചെയ്തു
എഡിറ്റര്‍
Thursday 11th October 2012 9:09am

കാരക്കസ്: വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് സ്ഥാനം നിലനിര്‍ത്തിയ ഹ്യൂഗോ ഷാവേസ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോളാസ് മദുരോയെ വൈസ് പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തു.

ബസ് ഡ്രൈവര്‍ യൂണിയന്‍ നേതാവായി പൊതുജീവിതം തുടങ്ങി നിലവില്‍ വെനസ്വേല വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു നിക്കോളാസ്.

Ads By Google

നാല്‍പത്തിയൊന്‍പതുകാരനായ മദുരോ, നിലവിലെ വൈസ് പ്രസിഡന്റ് എല്യാസ് ജോവയ്ക്കു പകരമാണ് സ്ഥാനമേല്‍ക്കുക. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യമായ ഡമോക്രാറ്റിക് യൂണിറ്റി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഹെന്റിക് കാപ്രില്‍സിനെതിരെ ഡിസംബറിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മിരാന്‍ഡ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ജോവ നിയോഗിക്കപ്പെട്ട സാഹചര്യത്തിലാണിത്.

അര്‍ബുദബാധിതനായിരുന്ന ഷാവേസ് പലവട്ടം ചികിത്സയ്ക്കായി വിദേശയാത്ര നടത്തിയപ്പോഴൊക്കെ ഭരണം നിയന്ത്രിച്ചിരുന്നത് മദ്‌റോ ആയിരുന്നു. ആ സമയങ്ങളില്‍ ഷാവേസിന്‌പകരക്കാരന്‍ എന്നുവരെ മദ്‌റോയുടെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്.

വൈസ് പ്രസിഡന്റിന്റെ ജോലിക്കായി ഞാനാരെയും നിര്‍ദ്ദേശിക്കുന്നില്ല. – വൈസ് പ്രസിഡന്റിനെ വെളിപ്പെടുത്തി നടത്തിയ പ്രസ്താവനയ്ക്കിടെ  ഷാവേസ് പറഞ്ഞു. ഇയാളൊരു ബസ് ഡ്രൈവറായിരുന്നു. ഇയാളെ അവര്‍ ഏങ്ങനെ ബൂര്‍ഷ്വയെന്ന് പറയുമെന്ന് പറഞ്ഞാണ് മദുരോയുടെ പേര് ഷാവേസ് പ്രഖ്യാപിച്ചത്.

അതേസമയം, കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷാവേസ് ജനുവരിയില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

Advertisement