എഡിറ്റര്‍
എഡിറ്റര്‍
വെനസ്വേലന്‍ തിരഞ്ഞെടുപ്പ്;അട്ടിമറി ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ അമേരിക്കന്‍ നീക്കം:നിക്കോളാസ് മധൂറോ
എഡിറ്റര്‍
Tuesday 19th March 2013 12:10am

കാരക്കസ്: വെനസ്വേലയുടെ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനായി പ്രതിപക്ഷസ്ഥാനാര്‍ത്ഥി ഹെന്റിക് കാപ്രിലസിനെ വധിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു.എസ് പിന്മാറണമെന്ന് നിക്കോളാസ് മധൂറോ.

Ads By Google

ഏപ്രില്‍ 14 നു നടക്കുന്ന തെരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുമായി അമേരിക്ക ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത്തരം ഭ്രാന്തമായ പ്രവര്‍ത്തികളില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ വിട്ടുനില്‍ക്കണമെന്നും വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ആവശ്യപ്പെട്ടു.

രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുളള ഗൂഡാലോചനയുടെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളായ രണ്ടുപേരും സി.ഐ.എയും, പെന്റഗണുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിക്കോളാസ് മധൂറോയുടെ ആരോപണങ്ങളെല്ലാം അമേരിക്ക തള്ളി കളഞ്ഞിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിക്കോളാസ് മധുറോ ആയിരിക്കും ഉത്തരവാദിയെന്ന് കാപ്രിലസ് ആരോപിച്ചു.

Advertisement