പ്രണയ ഗാനവുമായി വിനീത് ശ്രീനിവാസനും എമി എഡ്വിനും; വൈറലായി വെള്ളേപ്പത്തിലെ ആദ്യ ഗാനം
song video
പ്രണയ ഗാനവുമായി വിനീത് ശ്രീനിവാസനും എമി എഡ്വിനും; വൈറലായി വെള്ളേപ്പത്തിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th February 2021, 3:22 pm

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരിഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്ത ‘വെള്ളേപ്പം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ‘ആ നല്ല നാള്‍…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിരിക്കന്നത് ഡിനു മോഹനാണ്. എറിക് ജോണ്‍സണ്‍ ആണ് സംഗീതം.

തൃശൂരിന്റെ പ്രാതല്‍ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന വെള്ളേപ്പം, നിര്‍മ്മിക്കുന്നത് ബറോക്ക് ഫിലിമ്‌സിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവന്‍ ലാല്‍.

ബറോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം റോമ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ എസ്.പി. വെങ്കടേഷും, പൂമരം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എല്‍. ഗിരീഷ്‌കുട്ടനുമാണ്.

മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജ്യോതിഷ് ശങ്കര്‍ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍.ഷൈന്‍ ടോം ചാക്കോ ശ്രീജിത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, ഭദ്ര വെങ്കടേഷ്, അലീന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Velleppam malayalam movie Vineeth Sreenivasan and Amy Edwin with love song