എഡിറ്റര്‍
എഡിറ്റര്‍
വെള്ളാപ്പള്ളി കോളേജിലെ കേസ് അന്വേഷണത്തിലും പൊലീസിന് വീഴ്ച; മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ വാഹനത്തില്‍ ; പൊലീസുകാരന് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Monday 10th April 2017 11:32am

വെള്ളാപ്പള്ളി കോളേജിലെ കേസ് അന്വേഷണത്തിലും പൊലീസിന് വീഴ്ച; മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ വാഹനത്തില്‍ ; പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജിനെതിരായ അന്വേഷണത്തിലും പൊലീസിന് വീഴ്ച.

കേസില്‍ പൊലീസ് മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ വാനഹത്തിലാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരാളെ സ്ഥലം മാറ്റുകയും ചെയ്തു.

കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിന്റെ വാഹനത്തിലായിരുന്നു പൊലീസ് മൊഴിയെടുക്കാനായി പോയത്. സുഭാഷ് വാസുവിന്റെ ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇക്കാര്യം അന്വേഷണത്തിലും വ്യക്തമായിരുന്നു.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സതീഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തു. രതീഷ് കുമാറിനെസ്ഥലംമാറ്റുകയും ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

കറ്റാനം കോളേജിലെ രണ്ടാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജീവിതം മടുത്തുവെന്നും കോളേജ് അധികൃതരുടെ പീഡനം സഹിക്കാന്‍ വയ്യെന്നുമുള്ള വിദ്യാര്‍ത്ഥിയുടെ കുറിപ്പും കണ്ടെടുത്തിരുന്നു.

വിദ്യാര്‍ഥി കായംകുളം ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.

കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പലിനെ പ്രകോപിതനാക്കിയത്. പുറത്ത് പോയി ഭക്ഷണം കഴിച്ച മുഴുവന്‍ കുട്ടികളുടെ വീട്ടിലും പ്രിന്‍സിപ്പല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

 


Dont Miss ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്ക് വിഷയമല്ല; സര്‍ക്കാരിനെ മോശമാക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുന്നതായും ജി. സുധാകരന്‍ 


കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയേയും ഫ്രിഡ്ജിനുമുകളില്‍ പൂച്ചകാഷ്ടവും കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി പുറത്തു പോയാണ് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിദ്യാര്‍ഥികള്‍ ക്ലാസിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

 

Advertisement