എഡിറ്റര്‍
എഡിറ്റര്‍
സരിതയും സോളാറും മാത്രമല്ല കേരളത്തിലെ വിഷയം: വെള്ളാപ്പള്ളി
എഡിറ്റര്‍
Monday 24th June 2013 12:55am

vellapally

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ വഴിതിരിഞ്ഞുപോകുന്നെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സോളാര്‍പ്ലാന്റും സരിത വിഷയവും ചര്‍ച്ച ചെയ്ത് ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ചര്‍ച്ച നടക്കുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുപ്രസ്ഥാനങ്ങളും ജനക്ഷേമകാര്യങ്ങള്‍ ചര്‍ച്ചചെയ്യണം.

Ads By Google

സോളാറും സരിതയും മാത്രമല്ല കേരളത്തിലെ ഇപ്പോഴത്തെ വിഷയം. എന്നാല്‍ അത് വിഷയമല്ലെന്നും പറയുന്നില്ല. എന്നാല്‍ അതിലേക്ക് മാത്രമായി ചര്‍ച്ചകള്‍ ഒതുങ്ങിപ്പോവരുത്.

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാത്രം പദ്ധതികള്‍ തയാറാക്കുന്നതിനാണ് സര്‍ക്കാരുകള്‍ക്ക് പോലും താത്പര്യം. സഹായമാവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നതരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement