എഡിറ്റര്‍
എഡിറ്റര്‍
വെളളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കോളേജ് ചെയര്‍മാനും പ്രിന്‍സിപ്പലിനും ഇടക്കാല ജാമ്യം
എഡിറ്റര്‍
Wednesday 12th April 2017 1:17pm

ആലപ്പുഴ: കറ്റാനം വെളളാപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം.

കോളേജ് ചെയര്‍മാന്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു, പ്രിന്‍സിപ്പല്‍ ഗണേഷ് എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആര്‍ഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞരമ്പ് മുറിച്ചശേഷം വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സുഭാഷ് വാസുവിനെതിരെ ആത്മഹത്യാ പ്രേരണകുറ്റമുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Dont Miss ജിഷ്ണു കേസ്: പ്രതികള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് 


കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയെ ചോദ്യം ചെയ്യാന്‍ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ പോയ ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കോളേജ് കാമ്പസിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരം അക്രമാസക്തമാകുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലെ ക്ലാസ്മുറികലും മറ്റും തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു.

കോളേജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ആര്‍ഷിനെ മാനെജ്മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്താക്കാനും കോളെജ് അധികൃതര്‍ ശ്രമിച്ചതായാണ് വിവരങ്ങള്‍.

Advertisement