എഡിറ്റര്‍
എഡിറ്റര്‍
കറ്റാനം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് വെള്ളാപ്പള്ളി നടേശന്‍; കോളേജുമായി തനിക്ക് ബന്ധമില്ലെന്നും വെള്ളാപ്പള്ളി
എഡിറ്റര്‍
Tuesday 18th April 2017 8:52am

ആലപ്പുഴ: കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കോളേജുമായി തനിക്ക് ബന്ധമില്ലെന്നും നിലവിലെ പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിക്കില്ലെന്നും വെളളാപ്പള്ളി പറയുന്നു. കറ്റാനത്ത് കോളേജ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്നങ്ങളുമായി രംഗത്തുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ എതിര്‍പ്പുളളവര്‍ അത് മുതലെടുക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

അതേസമയം, എസ.്എഫ്.ഐ നടത്തിയ അക്രമം അല്‍പ്പം ക്രൂരമായിപ്പോയെന്നും എന്നാല്‍ തല്‍കാലം വിഷയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: നമ്മളില്ലേയ്! ഒടുവില്‍ മുന്നില്‍ സ്‌നാപ്പ് ചാറ്റ് മുട്ടുകുത്തി; ഇന്ത്യാക്കാരോട് എന്നും നന്ദിയുള്ളവരാണെന്ന് സ്‌നാപ്പ് ചാറ്റ്


കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും കോളേജ് തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് എസ.്എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അടക്കമുളളവരാണ് അറസ്റ്റിലായത്.

Advertisement