എഡിറ്റര്‍
എഡിറ്റര്‍
ന്യൂനപക്ഷങ്ങളെ എതിര്‍ത്താല്‍ കേരളം കത്തുമെന്ന് വെള്ളാപ്പള്ളി
എഡിറ്റര്‍
Monday 10th June 2013 12:45am

vellapally

ആലപ്പുഴ: സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സംസ്ഥാനഭരണം എങ്ങനെ മുമ്പോട്ടുപോകണമെന്നത് തീരുമാനിക്കുന്നത് ന്യൂനപക്ഷങ്ങളാണ്. ഇതിനെ എതിര്‍ത്താല്‍ കേരളം നിന്ന് കത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads By Google

എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂണിയന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗീനെ ജവഹര്‍ലാല്‍നെഹ്‌റു ചത്ത കുതിരയെന്നു വിളിച്ചിരുന്നു എന്നാല്‍ ലീഗ് ഉറങ്ങുന്ന സിംഹമാണെന്നായിരുന്നു സി.എച്ച്. മുഹമ്മദ് കോയയുടെ പ്രതികരണം.

നേരത്തെ ചത്തെന്നു വിളിച്ച കുതിരയുടെ പുറത്തുകയറി സംസ്ഥാനഭരണം നടത്തേണ്ട അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസുള്ളത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും ഇവരെ സാഷ്ടാംഗം പ്രണമിച്ചാണ് ഭരണം മുമ്പോട്ടുകൊണ്ടുപോകുന്നത്. ഇവരെ നമിച്ചില്ലെങ്കില്‍ ഭരണം പോകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

രണ്ടംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള സംസ്ഥാനമന്ത്രിസഭയെ താഴെയിറക്കാത്തതിന് പ്രതിപക്ഷത്തോടു നന്ദിപറയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമുദായിക ശക്തിസമാഹരണം നടത്തി വോട്ടുബാങ്കുകള്‍ സൃഷ്ടിച്ചവരെ ദേശീയരാഷ്ട്രീയകക്ഷികള്‍ പോലും അംഗീകരിക്കുന്ന അവസ്ഥയാണ് ഇന്നു കേരളത്തിനുള്ളത്.

എസ്.എന്‍.ഡി.പി.ക്ക് പലരും ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്. ഇതുമുറിച്ചുകടക്കാന്‍ സംഘടന ശ്രമിക്കുന്നത് പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് അറിയാം.

എല്ലാവര്‍ക്കും ഒരേരീതിയിലുള്ള നീതിയല്ല നിലവില്‍ ലഭ്യമാകുന്നത്. എന്‍.എസ്.എസ്- എസ്എന്‍ഡിപി ഐക്യമുണ്ടായത് പലര്‍ക്കും സമുദായത്തിനെതിരെയുള്ള വിദ്വേഷത്തിന് തന്നെ കാരണമായിമായിട്ടുണ്ട്.

സംവരണസമുദായമുന്നണിയുടെ പേരില്‍ നടത്തിയ സമരത്തിന്റെ പ്രയോജനം മറ്റുപലര്‍ക്കുമാണ് ലഭിച്ചതെന്നും ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്ക്കുമ്പോള്‍ ജാതിപറയേണ്ട എന്ന് പറയുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement