വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് ; അമലാ പോളിനേയും ഫഹദ് ഫാസിലിനേയും കേസില്‍ നിന്നൊഴിവാക്കി; സുരേഷ് ഗോപിക്കെതിരായ കേസ് തുടരും
Kerala
വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് ; അമലാ പോളിനേയും ഫഹദ് ഫാസിലിനേയും കേസില്‍ നിന്നൊഴിവാക്കി; സുരേഷ് ഗോപിക്കെതിരായ കേസ് തുടരും
ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 10:13 am

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നിന്ന് സിനിമാ താരങ്ങളായ അമലാ പോൡനേയും ഫഹദ് ഫാസിലിനേയും ഒഴിവാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഫഹദ് ഫാസില്‍ പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരിയില്‍ വാങ്ങിയ വാഹനം കേരളത്തില്‍ എത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടി എടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമലാ പോളിന്റേത് വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണെന്ന് കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം. രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.