ഗതാഗത മലിനീകരണം; ഒരു വര്‍ഷം 40 ലക്ഷം കുട്ടികള്‍ ആത്മരോഗികളാകുന്നു
Health Tips
ഗതാഗത മലിനീകരണം; ഒരു വര്‍ഷം 40 ലക്ഷം കുട്ടികള്‍ ആത്മരോഗികളാകുന്നു
ന്യൂസ് ഡെസ്‌ക്
Friday, 12th April 2019, 11:06 pm

കുട്ടികളിലെ ആസ്തമ രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. നാലു മില്യന്‍ കുട്ടികളാണ് ഒരു വര്‍ഷത്തിനുള്ളില്‍ ആസ്തമരോഗികളാകുന്നത്. അന്തരീക്ഷമലിനീകരണത്തെ തുടര്‍ന്ന് ശ്വാസത്തില്‍ വായുവിലടങ്ങിയ നൈട്രജന്‍ ഡൈ ഓക്‌സൈഡ് അമിതമായി കലരുന്നതാണ് ഇതിന് കാരണം.

ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മില്‍ക്കെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ കണ്ടെത്തി.2010 മുതല്‍ 2015വരെയുള്ള കണക്കുകളാണ് കുട്ടികളിലെ ആസ്തമരോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നുവെന്നത് വ്യക്തമാക്കുന്നത്.

നഗരപ്രദേശങ്ങളിലുള്ളവരാണ് ഇവരില്‍ 64 ശതമാനവും. ഗതാഗതത്തിലുണ്ടാകുന്ന വായുമലിനീകരണം കുറച്ചാല്‍ കുട്ടികളിലെ ആസ്തമരോഗികളിലെ അളവ് കുറയ്ക്കാനാകുമെന്ന് ഗവേഷണ മേധാവി പ്രൊഫ:സൂസന്‍ സി ആനെന്ദ്ബര്‍ഗ് പറയുന്നു.