അജഗജാന്തരത്തിന് ശേഷം വീണ്ടും ഉത്സവത്തിനടി; വെടിക്കെട്ട് ട്രെയ്‌ലര്‍
Film News
അജഗജാന്തരത്തിന് ശേഷം വീണ്ടും ഉത്സവത്തിനടി; വെടിക്കെട്ട് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd January 2023, 8:17 pm

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന വെടിക്കെട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കറുംങ്കോട്ട, മഞ്ഞപ്ര എന്നിങ്ങനെ അടുത്തടുത്തുള്ള രണ്ട് നാട്ടിലെ ചെറുപ്പക്കാര്‍ തമ്മിലുള്ള അടിയും തിരിച്ചടിയും വെല്ലുവിളികളുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. തല പറ്റയടിച്ച് താടി വളര്‍ത്തി വന്‍ മേക്കോവര്‍ നടത്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെത്തിയിരിക്കുന്നത്. ചായക്കടക്കാരനായാണ് ബിബിന്‍ ജോര്‍ജ് വെടിക്കെട്ടില്‍ അഭിനയിക്കുന്നത്.

നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധായകരാവുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും ഇരുവരും തന്നെയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രവും കൂടിയാണിത്.

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 14 ഇലവണ്‍ സിനിമാസിന്റെ ബാനറില്‍ റോഷിത്ത് ലാല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി. അക്ഷയ എന്നിവരാണ്.

പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, ലൈന്‍ പ്രൊഡ്യൂസര്‍ പ്രിജിന്‍ ജെ.പി, പ്രൊസക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്‍. കൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, മാഫിയ ശശി, സൗണ്ട് ഡിസൈന്‍ എ.ബി. ജുബിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഹിരന്‍, നിതിന്‍ ഫ്രഡ്ഡി, നൃത്ത സംവിധാനം ദിനേശ് മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജയ് എസ്. കുമാര്‍, ഗ്രാഫിക്സ് നിധിന്‍ റാം, ഡിസൈന്‍ ടെന്‍പോയിന്റ്, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, പി.ആര്‍.ഒ പി. ശിവപ്രസാദ്.

Content Highlight: vedikettu trailer starring vishnu unnikrishnan and bibin george